കർണാടകയിൽ താമര വിരിഞ്ഞു ; ആറ് സീറ്റ് ചോദിച്ചപ്പോൾ ഇരട്ടി മധുരം ജനങ്ങൾ നൽകി ; ഇനി യെദിയൂരപ്പയ്ക്ക് നാല് വർഷം മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാം
സ്വന്തം ലേഖിക ന്യൂഡൽഹി: കർണാടക ഉപതിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നൽകുന്നത് ഇരട്ടി മധുരമാണ്. മഹാരാഷ്ട്രയിലെ അർദ്ധരാത്രി നാടകങ്ങൾക്കൊടുവിൽ ബി.ജെ.പിക്ക് വൻ ആഹ്ലാദിക്കാവുന്നതാണ് കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതിരഞ്ഞെടുപ്പ് നടന്ന 15-ൽ 12 സീറ്റുകളും ബിജെപി സ്വന്തമാക്കി. കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ജെ.ഡി.എസിനാകട്ടെ ഒരു സീറ്റിൽ പോലും പിടിച്ചു നിൽക്കാനായില്ല. യെദിയൂരപ്പ സർക്കാരിന് അധികാരം നിലനിറുത്താൻ ആറ് സീറ്റുകൾ മാത്രമായിരുന്നു വിജയിക്കേണ്ടിയിരുന്നത്. എന്നാൽ, അതിൽ ഇരട്ടിയായി ജനം നൽകി. ഇനി യെദിയൂരപ്പയ്ക്ക് നാല് വർഷം മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാം. നാല് തവണ കർണാടക […]