വോട്ടെണ്ണല്‍ ദിവസത്തെ ആള്‍ക്കൂട്ടവും ആഹ്ലാദ പ്രകടനങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച തേര്‍ഡ് ഐ ന്യൂസിന് അഭിനന്ദനപ്രവാഹം; ഹർജിയിൻമേൽ ഹൈക്കോടതി വിശദീകരണം ചോദിച്ചതോടെ ആഹ്ലാദ പ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ച് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും; ആണികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവിലിറങ്ങിയാല്‍ കെ. സുരേന്ദ്രനും എ.വിജയരാഘവനും മുല്ലപ്പള്ളിയും കോടതി കയറേണ്ടി വരും; ഏ.കെ ശ്രീകുമാർ
ടീം എഡിറ്റോറിയൽ എറണാകുളം: വോട്ടെണ്ണല്‍ ദിവസത്തെ ആഹ്ലാദപ്രകടനങ്ങളും കൗണ്ടിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടവും തടയണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയ വിവരം പ്രിയവായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവിട്ടതിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച നസീമമായ അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. സത്യസന്ധമായ വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ നിങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ, മഹാമാരിക്കാലത്ത് ഞങ്ങളില്‍ നിക്ഷിപ്തമായ സാമൂഹിക ഉത്തരവാദിത്വം കൂടിയാണ് ഇത്തരമൊരു ഇടപെടല്‍ നടത്താനുണ്ടായ പ്രേരണ. കോവിഡ് വൈറസിന് സംഭവിച്ച ജനിതകമാറ്റം ഇപ്പോഴത്തെ രൂക്ഷവ്യാപനത്തിന് ഒരു കാരണം മാത്രമാണ്. തെരഞ്ഞെടുപ്പ് […]