ഇന്ന് ലോക കേള്‍വി ദിനം; ഹെഡ്‍സെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെ; കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

സ്വന്തം ലേഖകൻ ഇന്ന് മാര്‍ച്ച്‌ മൂന്ന്, ലോക കേള്‍വി ദിനമാണ്. കേൾവിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്.ആഗോളതലത്തിൽ ചെവി, കേൾവി സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് 2023-ലെ ലോക കേള്‍വി ദിനത്തിന്റെ സന്ദേശം. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഈ ദിവസം ലോകമെമ്പാടുമായി പല ബോധവത്കരണപരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഇടവിട്ട് ആരോഗ്യകാര്യങ്ങള്‍ ചെക്കപ്പിലൂടെ അറിഞ്ഞുവയ്ക്കണമെന്ന് ഡോക്ടര്‍മാരെല്ലാം തന്നെ എല്ലായ്പോഴും നിര്‍ദേശിക്കുന്നതാണ്. എന്നാല്‍ കേള്‍വിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഇത്തരത്തില്‍ ഇടവേളകളില്‍ നടത്തിനോക്കുന്നവര്‍ വളരെ കുറവാണ്. ഈ പരിശോധനയുടെ തോത് വര്‍ധിപ്പിക്കണമെന്ന സന്ദേശമാണ് ഇക്കുറി […]