ഇന്ന് ലോക കേള്‍വി ദിനം; ഹെഡ്‍സെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെ; കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഇന്ന് ലോക കേള്‍വി ദിനം; ഹെഡ്‍സെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെ; കേൾവിക്കുറവ് പ്രതിരോധിക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

Spread the love

സ്വന്തം ലേഖകൻ

ഇന്ന് മാര്‍ച്ച്‌ മൂന്ന്, ലോക കേള്‍വി ദിനമാണ്. കേൾവിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്.ആഗോളതലത്തിൽ ചെവി, കേൾവി സംരക്ഷണം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് 2023-ലെ ലോക കേള്‍വി ദിനത്തിന്റെ സന്ദേശം.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഈ ദിവസം ലോകമെമ്പാടുമായി പല ബോധവത്കരണപരിപാടികളും സംഘടിപ്പിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവിട്ട് ആരോഗ്യകാര്യങ്ങള്‍ ചെക്കപ്പിലൂടെ അറിഞ്ഞുവയ്ക്കണമെന്ന് ഡോക്ടര്‍മാരെല്ലാം തന്നെ എല്ലായ്പോഴും നിര്‍ദേശിക്കുന്നതാണ്. എന്നാല്‍ കേള്‍വിയുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഇത്തരത്തില്‍ ഇടവേളകളില്‍ നടത്തിനോക്കുന്നവര്‍ വളരെ കുറവാണ്.

ഈ പരിശോധനയുടെ തോത് വര്‍ധിപ്പിക്കണമെന്ന സന്ദേശമാണ് ഇക്കുറി കേള്‍വി ദിനത്തില്‍ ലോകാരോഗ്യ സംഘടന കൈമാറുന്നത്.
കേള്‍വിത്തകരാറുകളെ മുന്‍കൂട്ടി തന്നെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

1) ഹെഡ്‍സെറ്റ് ഉപയോഗിക്കുമ്പോള്‍ അളവിലുമധികം ശബ്ദം വയ്ക്കാതിരിക്കുക. അതുപോലെ തന്നെ ‘നോയിസ് കാന്‍സലിംഗ് ഹെഡ്സെറ്റ്’ ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കുക. ഇവ ചുറ്റുപാടുകളില്‍ നിന്നുള്ള ശബ്ദമലിനീകരണം കുറയ്ക്കുകയും അതിനാല്‍ ഹെഡ്‍സെറ്റില്‍ അധികശബ്ദം വയ്ക്കുന്നത് കുറയ്ക്കുകയും ചെയ്യും.

2) ശബ്ദമലിനീകരണം കേള്‍വിയെ ബാധിക്കാതിരിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ ഇയര്‍ പ്ലഗ്സ് ഉപയോഗിക്കുന്നത് ശീലമാക്കാവുന്നതാണ്. പ്രത്യേകിച്ച്‌ ശബ്ദമലിനീകരണതോത് വളരെയധികം ഉയര്‍ന്നിട്ടുള്ള ഇക്കാലത്ത് ഈ ശീലം ഏറെ ഫലപ്രദമായിരിക്കും.

3) ഹൃദയാരോഗ്യം എപ്പോഴും കാത്തൂസൂക്ഷിക്കുക. കാരണം ഹൃദയം പ്രശ്നത്തിലാകുന്നതും അതുപോലെ ബിപിയും (രക്തസമ്മര്‍ദ്ദം) കേള്‍വിയെ ബാധിക്കാറുണ്ട്. ബിപിക്കൊപ്പം തന്നെ കൊളസ്ട്രോളുള്ളവരും കരുതലെടുക്കേണ്ടതുണ്ട്. കാരണം കൊളസ്ട്രോളും ഹൃദയത്തെ അപകടത്തിലാക്കാം.

4) ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്ന ദുശ്ശീലമാണ് പുകവലി.കേള്‍വിയെയും പുകവലി വലിയ അളവില്‍ ബാധിക്കാം. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.

5) ചെവിയുടെ ആകെ ആരോഗ്യത്തിന് നല്ല രക്തയോട്ടം ആവശ്യമാണ്. അതിനാല്‍ വ്യായാമം പതിവാക്കുന്നത് ഏറെ നല്ലതാണ്. ഇത് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കും. സ്വാഭാവികമായും ചെവിയിലെ ആന്തരീകഘടകങ്ങളിലും ആവശ്യത്തിന് ഓക്സിജനെത്തും.

6) ആദ്യമേ സൂചിപ്പിച്ചത് പോലെ ചെവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ പോലും അധികപേരും ഇത് കാര്യമായി എടുക്കാതിരിക്കാറുണ്ട്. ഇങ്ങനെ നിസാരവത്കരിക്കുന്ന ഒരു പ്രശ്നം ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമാകാം. അതിനാല്‍ ചെറിയ പ്രശ്നങ്ങള്‍ നേരിട്ടാല്‍ തന്നെ ആവശ്യമായ പരിശോധനകള്‍ നടത്തുക. കഴിയുമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ചെവിയുടെ ആരോഗ്യം പരിശോധിച്ച്‌ ഉറപ്പുവരുത്തുകയും ചെയ്യാം.