ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യത ; പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്ത് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ് : ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദ്ദേശം
സ്വന്തം ലേഖകൻ ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് വാട്‌സാപ്പിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്. നാല് ആഴ്ചക്കുളളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സ്വകാര്യതാ നയത്തിലൂടെ ജനങ്ങൾക്ക് സ്വകാര്യത നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ വ്യക്തമാക്കി. ആയിരം കോടി മൂലധനമുളള കമ്പനിയെക്കാൾ ജനങ്ങൾ തങ്ങളുടെ സ്വകാര്യതയ്ക്കാണ് വില കൽപ്പിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിങ്ങളുടെ പണത്തെക്കാൾ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. യൂറോപ്പിലെ ജനതയ്ക്ക് കിട്ടുന്ന സ്വകാര്യത വാട്‌സാപ്പിൽ […]