ഓളപ്പരപ്പില്‍ പുതുചരിത്രമായി ജല മെട്രോ ഇന്നുമുതല്‍ സർവീസ്
സ്വന്തം ലേഖകൻ കൊച്ചി :കൊച്ചി കായലിലെ ഓളപ്പരപ്പുകളില്‍ പുതുചരിത്രമെഴുതി ജല മെട്രോ. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ നഗരത്തിന് പുതിയ അടയാളം സമ്മാനിക്കുന്ന ജല മെട്രോ യാത്ര ബുധനാഴ്ച രാവിലെ ഏഴുമുതല്‍ ഹൈകോര്‍ട്ട്-ബോള്‍ഗാട്ടി- വൈപ്പിന്‍ റൂട്ടിലാണ് ആരംഭിക്കുക. മെട്രോ റെയിലിനൊപ്പം ജല മെട്രോ സര്‍വിസുള്ള രാജ്യത്തെ ഏക നഗരമായും ഇതോടെ കൊച്ചി മാറി. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കൊച്ചിയില്‍ മന്ത്രി പി.രാജീവ് ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലം, നീലേശ്വരം, അഴീക്കല്‍ എന്നീ പേരുകളുള്ള മൂന്ന് ബോട്ടുകള്‍ ഹോണ്‍ മുഴക്കി സര്‍വിസിനെ […]