play-sharp-fill

രാത്രികാലങ്ങളിൽ നഗരത്തിലിറങ്ങി മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത ! പിടികൂടാൻ മേയർ ഇറങ്ങിയിട്ടുണ്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാത്രി കാലങ്ങളിൽ നഗരത്തിലിറങ്ങി മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത. പിടികൂടാൻ മേയർ ഇറങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താനായി മേയറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. മാലിന്യം വലിച്ചറെയുന്നവർ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് സ്‌ക്വാഡുമായി മേയർ നേരിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ആറ്റിപ്രയിലും പൂന്തുറയിലും നഗരസഭ മാലിന്യ സ്‌ക്വാഡിലെ ജീവനക്കാർ ആക്രമണത്തിനിരയായിരുന്നു. ദിവസവേതനക്കാരായ ജീവനക്കാർ ക്രൂരമായ അക്രമമാണ് നേരിട്ടത്. ഹൈവേ കേന്ദ്രീകരിച്ച് ഇത്തരം ആക്രമണങ്ങൾ പതിവാണെന്നാണ് നഗരസഭാ ജീവക്കാരുടെ പരാതി. രാത്രി നേരിട്ട് പരിശോധനയ്ക്കിറങ്ങിയ മേയറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി […]

കടൽ മാലിന്യത്തിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് എൻ.സി.സി.ആർ റിപ്പോർട്ട്

സ്വന്തം ലേഖകൻ കൊച്ചി : കടൽ മാലിന്യത്തിൽ കേരളത്തിന് ഒന്നാം സ്ഥാനമെന്ന് നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ( എൻ.സി.സി.ആർ ) റിപ്പോർട്ട്. ഇന്ത്യയിലുടനീളം നടത്തിയ കടൽത്തീര ശുചീകരണത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബീച്ചുകളിലെ മലിനീകരണ തോതിനെക്കുറിച്ച് പഠിക്കാനാണ് ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചതേ. ഇതോടൊപ്പം സമുദ്രവും കടൽത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എൻ.സി.സി.ആർ. ഡയറക്ടർ എം.വി. രമണ പറഞ്ഞു. ഇന്ത്യയിലെ 34 ബീച്ചുകളിൽ നിന്നായി 35 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ബീച്ച് മാലിന്യം കൂടുതൽ കേരളത്തിലാണ്. തമിഴ്‌നാട് ആണ് രണ്ടാം സ്ഥാനത്ത്. […]