‘രണ്ട് മന്ത്രിമാര്‍ വരുന്ന പരിപാടിയാണ്; ഞായറാഴ്ച ഒരു കുടുംബശ്രീയും വെക്കണ്ട; എത്താത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് 100 രൂപ ഫൈന്‍’; വാര്‍ഡ് മെമ്പറുടെ ഭീഷണി സന്ദേശം പുറത്ത്; മന്ത്രിമാരുടെ പരിപാടിക്ക് വരുന്നതാണോ തങ്ങളുടെ ജോലിയെന്ന് കുടുംബശ്രീ അംഗങ്ങൾ; പിന്നാലെ വിവാദം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് മെമ്പറുടെ ഭീഷണി. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താത്ത കുടുംബശ്രീ അംഗങ്ങളില്‍നിന്ന് 100 രൂപ ഫൈന്‍ ഈടാക്കുമെന്ന് ആനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീജ തന്റെ വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തായത്. ഓഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ: “12-ാം തീയതി പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. വൈകുന്നേരം നാല് മണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. നെടുമങ്ങാടിന്റെ […]