video
play-sharp-fill

വാളയാർ കേസ് : സി.ബി.ഐ അന്വേഷണമോ പുനരന്വേഷണമോ നടത്താം ; പിണറായി വിജയൻ

  സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും, മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാർ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസ് വാദിക്കാൻ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും,പൊലീസിന് വീഴ്ച പറ്റിയിട്ടണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം […]

വാളയാറിലെ സഹോദരിമാർക്ക് നീതി വേണം ; നിയമവകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് യുവാക്കളുടെ പ്രതിഷേധം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഞങ്ങളുടെ സഹോദരിമാർക്ക് നീതിവേണം; കേരളത്തിലെ നിയമവകുപ്പ്; അങ്ങിനെയൊന്ന് ഉണ്ടോ? വാളയാറിലെ സഹോദരിമാരുടെ കൊലയാളികളെ വെറുതെ വിട്ടിരിക്കുന്നു. ഇതിനുത്തരവാദികൾ കേരള സർക്കാരാണ് എന്നെഴുതിയ പോസ്റ്ററും വെബ്‌സൈറ്റിൽ പതിച്ചു.വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യവുമായി കേരള സൈബർ വാരിയേഴ്‌സ്. വാളയാർ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി നിയമവകുപ്പിന്റെ വെബ്‌സൈറ്റ് സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. തങ്ങളാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് ‘കേരള സൈബർ വാരിയേഴ്‌സ്’ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടു.’ജസ്റ്റിസ് ഫോർ ഔർ സിസ്റ്റേഴ്‌സ്’ […]