അമ്പലവയൽ അരിമുണ്ട ആദിവാസി കോളനിയിലെ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം : ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം
സ്വന്തം ലേഖകൻ കോട്ടയം : വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അരിമുണ്ട കോളനിയിൽ എട്ട് വയസുള്ള സംസാരശേഷിയില്ലാത്ത ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ പൊലീസ് എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പോക്സോ കേസ് ചുമത്തണമെന്നു ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ആവശ്യപ്പെട്ടു. വയനാട് ജില്ലയിൽ അരിമുണ്ട കോളനി നിവാസിയായ സംസാരിക്കാൻ കഴിയാത്ത എട്ടുവയസുകാരിയെ ഏപ്രിൽ 10ന്, വെള്ളിയാഴ്ച വൈകിട്ട് അച്ഛനും അമ്മയും വിറകുശേഖരിക്കാൻ വെളിയിൽ പോയനേരം ക്രൂരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. രക്തം വാർന്നൊഴുകിയതിനെ തുടർന്ന് കുട്ടിയെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളത്തിൽ ഈ […]