video
play-sharp-fill

കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച്‌ കാമുകനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം ; ശരണ്യ പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖകൻ കണ്ണൂർ: തയ്യിലിൽ കടൽഭിത്തിയിലെറിഞ്ഞ് വിയ്യാനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മാത്രമായിരുന്നെന്ന് ശരണ്യ പൊലീസിൽ മൊഴി നൽകി. വിയ്യാനെ കൊലപ്പെടുത്തി കുറ്റം ഭർത്താവിന്റെ മേൽ കെട്ടിവച്ച് നിധിനൊപ്പം ജീവിക്കാനായിരുന്നു ഉദ്ദേശമെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ കേസിൽ ഇവർ ആദ്യം നല്കിയ മൊഴി തനിക്ക് മാത്രമാണ് വിയ്യാന്റെ കൊലപാതകത്തിൽ പങ്കെന്നായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം മുറുകിയതോടെ കാമുകനും പിടിവീണു. ശരണ്യയുടെ കാമുകൻ വാരം പുന്നക്കൽ ഹൗസിൽ നിധിനെ (28) വെള്ളിയാഴ്ച അന്വേഷണസംഘം അറസ്റ്റുചെയ്തു.കൊല്ലപ്പെട്ട വിയാന്റെ മാതാവ് തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ […]

എനിക്ക് ആരുമില്ലാതായി…! ഭർത്താവ് പ്രണവിനെ കണ്ട് പൊട്ടിക്കരഞ്ഞ് ശരണ്യ ; നിധിൻ ഭീഷണിപ്പെടുത്തിയതോടെയാണ് ഭർത്താവിന്റെ വീട്ടിൽ മോഷണം നടത്തിയതെന്നും ശരണ്യ പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖകൻ കണ്ണൂർ: തയ്യിലിൽ കാമുകനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ നിധിന്റെ പ്രേരണയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് നിധിൻ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിൽ പണവും സ്വർണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടിൽ മോഷണം നടത്തിയതെന്നും. യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. വിയാനെ ഇതിന് മുൻപും കൊലപ്പെടുത്താൻ യുവതി ശ്രമിച്ചിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ശരണ്യയുടെ മൊഴി കാമുകനായ നിധിൻ തള്ളി. കുഞ്ഞിനെ കൊലപ്പെടുത്താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും, യുവതിയെ വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നും നിധിൻ പൊലീസിനോട് […]

വിയാനെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടോ…? കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വീടിന് മുൻപിൽ യുവാവ് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രദേശവാസികൾ

സ്വന്തം ലേഖകൻ കണ്ണൂർ: വിയാനെ കൊലപ്പെടുത്തിയതിൽ കാമുകനും പങ്കുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ രംഗത്ത്. കൊലപാതകം നടന്ന ദിവസം ശരണ്യയുടെ വീടിന് മുൻപിൽ യുവാവ് ആശങ്ക പ്രകടിപ്പിച്ച് നാട്ടുകാർ. തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കടലോരത്തെ കരിങ്കൽക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ല എന്ന മറുപടിയാണ് പൊലീസിന് ലഭിച്ചത്. യുവാവ് ഒളിവിൽ പോയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നായ വിയാന്റെ കൊലപാതകത്തിൽ ഭർത്താവ് പ്രണവിനോ […]

ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതെ ശരണ്യയുടെ കാമുകൻ ; യുവാവ് ഒളിവിലെന്ന്‌ സൂചന

സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് പൊലീസിന് മുൻപിൽ ഹാജരാവാതെ ശരണ്യയുടെ കാമുകൻ. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ആവശ്യപ്പെട്ടപ്പോൾ ‘സ്ഥലത്തില്ല’ എന്നാണു പൊലീസിനെ അറിയിച്ചത്. ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാകാൻ നിർദേശിച്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. ഭർത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണു പ്രതിയായ ശരണ്യക്ക് അടുപ്പമുള്ളത്. യുവതിയുടെ ഭർത്താവ് പ്രണവ് ഗൾഫിൽ പോയ സമയത്ത് യുവാവുമായി ഫെയ്‌സ്ബുക്ക് വഴിയാണ് ശരണ്യ ബന്ധം തുടങ്ങിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേ […]

ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ ആത്മഹത്യ ചെയ്തെന്ന് സോഷ്യൽ മീഡിയ; ഇല്ലെന്ന് അധികൃതർ: യാഥാർഥ്യം ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകൻ തൂങ്ങി മരിച്ചിട്ടില്ല. കഴിഞ്ഞ ദിവങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്ന വാർത്തയാണ് ഇത്. വ്യാജവാർത്തയാണ് വൻ തോതിൽ ഷെയർ ചെയ്യപ്പെടുന്നതെന്നാണ് വാസ്തവം. എന്നാൽ ശരണ്യയുടെ കാമുകന്റെ തൂങ്ങി മരിച്ചെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അതേസമയം സംഭവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ കേസിൽ പ്രതിയായ ശരണ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാനാണ് വിളിപ്പച്ചതെന്നാണ് […]

ജനശ്രദ്ധയാകർഷിച്ച കൊലപാതകത്തിന്റെ മറുനാമ്പിൽ അച്ഛനായിരുന്നുവെങ്കിൽ നാട്ടുകാർ മൗനം പാലിച്ചേനെ എന്നാണെങ്കിൽ അച്ഛൻ പ്രസവിക്കുന്ന ഒരു കാലം വരട്ടെ, നമുക്ക് അത് പരിഗണിക്കാം : വൈറലായി യുവതിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ കണ്ണൂർ : ജനശ്രദ്ധയാകർഷിച്ച കൊലപാതകത്തിന്റെ മറുനാമ്പിൽ അച്ഛനായിരുന്നെങ്കിൽ നാട്ടുകാർ മൗനം പാലിച്ചേനെ എന്നാണെങ്കിൽ അച്ഛൻ പ്രസവിക്കുന്ന ഒരു കാലം വരട്ടെ, നമുക്ക് അത് പരിഗണിക്കാം. കണ്ണൂരിലെ ഒന്നരവസുകാരൻ വിയാന്റെ കൊലപാതകത്തിൽ യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മ കൊലചെയ്തത് കൊണ്ട് മാത്രം വാഴ്ത്തിപ്പാടി കാവ്യലോകത്തെ പിടിച്ച് കുലുക്കാൻ വേണ്ടി എഴുതികൂട്ടിയ ചില പോസ്റ്റുകൾക്കും സുഹൃത്തുക്കൾക്കുമുള്ള മറുപടിയാണ് അമൃത കെ.എൽ.പിള്ളയുടെ കുറിപ്പ് അമൃതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം അമ്മ കൊല ചെയ്തത് കൊണ്ട് മാത്രമണോ ജനം ഇത്രയും രോഷാകുലരായതെന്ന ചോദ്യത്തിന്റെ ഉപരിഭാഗത്തിൽ ഓർക്കപ്പെടേണ്ടത് കുഞ്ഞുമോന്റെ […]

സ്വന്തം മകനെ കൊലപ്പെടുത്തിയ ശരണ്യയ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷ ; നടപടി മകളെയും മാതാപിതാക്കളെയും കൊന്ന ശേഷം ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്ത സൗമ്യയിൽ നിന്നും പാഠം ഉൾക്കൊണ്ട്

സ്വന്തം ലേഖകൻ കണ്ണൂർ : കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ  പ്രതി തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യക്ക് ജയിലിൽ പ്രത്യേക സുരക്ഷയൊരുക്കും. നടപടി സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ വളപ്പിൽ തൂങ്ങി മരിച്ച പിണറായി സ്വദേശി സൗമ്യയിൽ നിന്നും പാഠം ഉൾക്കൊണ്ട്. ശരണ്യയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമറ്ററിയിലാണു ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു വാർഡന് ചുമതല നൽകിയിട്ടുണ്ട്. ജയിൽ […]

ഫെയ്‌സ്ബുക്കിൽ കണ്ട് പരിചയപ്പെട്ട് വിവാഹം : കാമുകനെ കണ്ടെത്തിയതും സോഷ്യൽ മീഡിയ വഴി ; കൊല്ലും മുൻപും ഫെയ്‌സ്ബുക്കിൽ മകന്റെ ഫോട്ടോയിട്ട് നാടകവും : സോഷ്യൽ മീഡിയിൽ ജീവിച്ച് ജയിലിലായ ശരണ്യയുടെ ജീവിത കഥയിങ്ങനെ

സ്വന്തം ലേഖകൻ കണ്ണൂർ: ഒന്നര വയസുകാരൻ വിയാനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റം ചെയ്തത് ഭർത്താവ് പ്രണവാണെന്ന് എല്ലാവരെയും സമർത്ഥമായി വിശ്വസിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ശരണ്യ. കുഞ്ഞിനെ കാണാതായത് മുതൽ പൊലീസിന്റെ ചോദ്യങ്ങളെ ശരണ്യ നേരിട്ടതും  അങ്ങനെ തന്നെയായിരുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയോടുള്ള എല്ലാ സഹതാപത്തോടെയും ബഹുമാനത്തോടെയുമാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ ശരണ്യയോട് ഇടപെട്ടിരുന്നത്. എന്നാൽ കുഞ്ഞിന്റെ അച്ഛനെ സംശയിക്കാൻ കാരണവും ഉണ്ടായിരുന്നു. ഭർത്താവ് സ്വമേധയാ വീട്ടിൽ ചെല്ലുകയും നിർബന്ധം ചെലുത്തി അവിടെ താമസിക്കുകയും ചെയ്തതിലെ അസ്വാഭാവികതയും എല്ലാം തുടക്കം മുതൽ ശരണ്യ ചോദ്യം […]

ശക്തിയിൽ പാറയിൽ തല ഇടിച്ച് രക്തമൊലിച്ചുകൊണ്ട് നിലവിളിച്ചപ്പോഴും രക്ഷയ്ക്കായി അവന്റെ കൈകൾ നീണ്ടതും അമ്മയുടെ നേരെയാവാം ; സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

സ്വന്തം ലേഖകൻ കണ്ണൂർ:ശക്തിയിൽ പാറയിൽ തല ഇടിച്ച് വേദനിച്ച് രക്തമൊലിച്ചുകൊണ്ട് നിലവിളിച്ചപ്പോഴും അവന്റെ കൈകൾ നീണ്ടതും അമ്മയുടെ നേരെയാവാം. വാരിക്കോരി എടുത്തപ്പോഴും വേദനയിലും അവൻ അമ്മയെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടാവാം. കണ്ണൂർ തയ്യിലിൽ സ്വന്തം മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി യുവതിയുടെ കുറിപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; ഓർക്കാപ്പുറത്ത് കടലിന്റെ തണുത്ത കാറ്റേറ്റപ്പോഴും അവൻ ഒന്നുടെ ചുരുണ്ടുകൂടിയത് അമ്മയുടെ മാറിലേക്കാവണം..പാവം..അവനറിയുന്നില്ലല്ലോ മാറിലെ ചൂടിൽനിന്ന് തണുത്തപാറയിലേക്ക് വലിച്ചെറിയാൻ വെമ്പിനിൽക്കുന്ന പാറയേക്കാൾ കട്ടിയുള്ള അമ്മയുടെ കരളുറപ്പിനെ… ശക്തിയിൽ പാറയിൽ തല ഇടിച്ച് വേദനിച്ച് രക്തമൊലിച്ചുകൊണ്ട് […]

കാമുനൊപ്പം പോവാൻ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ സംഭവം : തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കണ്ണൂർ: കാമുകനൊപ്പം പോവാൻ തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ യുവതിക്ക് നേരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ വീട്ടിലും കടൽക്കരയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് കുട്ടിയുടെ മാതാവ് തയ്യിലിലെ കൊടുവള്ളി വീട്ടിൽ ശരണ്യക്ക് നേരെ രൂക്ഷപ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയത്. ശരണ്യയെ തെളിവെടുപ്പിനായി ആദ്യം വീട്ടിലെത്തിച്ചപ്പോൾ അച്ചനും അമ്മയും അടക്കമുള്ളവർ ശകാരവാക്കുകളുമായി ശരണ്യക്ക് നേരെ പാഞ്ഞടുത്തു. ബുധനാഴ്ച ഉച്ചക്ക് ശേഷം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനങ്ങൾ തടിച്ചുകൂടുമെന്നും അക്രമാസക്തമാകുമെന്നും സൂചന ലഭിച്ചതോടെ ബുധനാഴ്ച […]