സ്വന്തം മകനെ കൊലപ്പെടുത്തിയ ശരണ്യയ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷ ; നടപടി മകളെയും മാതാപിതാക്കളെയും കൊന്ന ശേഷം ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്ത സൗമ്യയിൽ നിന്നും പാഠം ഉൾക്കൊണ്ട്

സ്വന്തം മകനെ കൊലപ്പെടുത്തിയ ശരണ്യയ്ക്ക് ജയിലിൽ പ്രത്യേക സുരക്ഷ ; നടപടി മകളെയും മാതാപിതാക്കളെയും കൊന്ന ശേഷം ജയിൽ വളപ്പിൽ ആത്മഹത്യ ചെയ്ത സൗമ്യയിൽ നിന്നും പാഠം ഉൾക്കൊണ്ട്

സ്വന്തം ലേഖകൻ

കണ്ണൂർ : കാമുകനൊപ്പം പോവാൻ ഒന്നര വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ  പ്രതി തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യക്ക് ജയിലിൽ പ്രത്യേക സുരക്ഷയൊരുക്കും. നടപടി സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ വളപ്പിൽ തൂങ്ങി മരിച്ച പിണറായി സ്വദേശി സൗമ്യയിൽ നിന്നും പാഠം ഉൾക്കൊണ്ട്. ശരണ്യയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം.

കണ്ണൂർ വനിതാ ജയിലിൽ റിമാൻഡ് തടവുകാർ കഴിയുന്ന ഡോർമറ്ററിയിലാണു ശരണ്യയെ പാർപ്പിച്ചിരിക്കുന്നത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒരു വാർഡന് ചുമതല നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിൽ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗൺസലിങ് നൽകും. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താൻകണ്ടി സൗമ്യയുടെ അനുഭവമാണു ശരണ്യയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയ്ക്കു കാരണം.

ശരണ്യ കഴിയുന്ന അതേ ജയിലിൽ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയിൽ വളപ്പിലെ കശുമാവ് കൊമ്പിൽ തൂങ്ങിമരിച്ചിരുന്നു. സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണമായി കണ്ടെത്തിയത്. തുടർന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു