play-sharp-fill
ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതെ ശരണ്യയുടെ കാമുകൻ ; യുവാവ് ഒളിവിലെന്ന്‌ സൂചന

ഒന്നര വയസുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാതെ ശരണ്യയുടെ കാമുകൻ ; യുവാവ് ഒളിവിലെന്ന്‌ സൂചന

സ്വന്തം ലേഖകൻ

കണ്ണൂർ: കാമുകനൊപ്പം പോവാൻ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് പൊലീസിന് മുൻപിൽ ഹാജരാവാതെ ശരണ്യയുടെ കാമുകൻ. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ആവശ്യപ്പെട്ടപ്പോൾ ‘സ്ഥലത്തില്ല’ എന്നാണു പൊലീസിനെ അറിയിച്ചത്.


ഇയാൾ സംഭവത്തിന് ശേഷം ഒളിവിൽ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാകാൻ നിർദേശിച്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. ഭർത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണു പ്രതിയായ ശരണ്യക്ക് അടുപ്പമുള്ളത്. യുവതിയുടെ ഭർത്താവ് പ്രണവ് ഗൾഫിൽ പോയ സമയത്ത് യുവാവുമായി ഫെയ്‌സ്ബുക്ക് വഴിയാണ് ശരണ്യ ബന്ധം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ തലേ ദിവസം വാരംവലിയന്നൂർ സ്വദേശിയായ ഇയാളെ രാത്രിയിൽ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നതായി അന്വേഷണത്തിൽ പൊലീസിന് മൊഴി ലഭിച്ചിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നത്.

വിയ്യാനെ കൊലപ്പെടുത്താൻ ഇയാൾ ശരണ്യയെ പ്രേരിപ്പിച്ചിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഇവർ തമ്മിലുള്ള കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ തൂങ്ങിമരിച്ചതായി സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമുണ്ട്.

കരിങ്കൽക്കെട്ടിലേക്ക് ആദ്യം എറിഞ്ഞപ്പോൾ കുഞ്ഞ് കരഞ്ഞെന്നും ചെന്നെടുത്ത് വീണ്ടും എറിഞ്ഞാണു കൊലപ്പെടുത്തിയതെന്നുമാണ് യുവതി പൊലീസിൽ മോഴി നൽകിയത്. അങ്ങനെയെങ്കിൽ ശരണ്യയുടെ വസ്ത്രത്തിൽ ചോരപ്പാടുകളുണ്ടാകണം. ഈ വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. സംഭനത്തിൽ ദൃക്‌സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളാകും കോടതിക്കു മുന്നിൽ നിർണായകമാകുക.

. ശരണ്യയും കാമുകനും ചേർന്ന് കണ്ണൂർ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കിൽനിന്നു വായ്പയെടുക്കാനും ശ്രമിച്ചിരുന്നു. എങ്കിൽ ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികെയാണ്‌