22 കിലോ ശരീരഭാരം കുറച്ച് മോഹന്‍ലാലിന്റെ മകള്‍; മ്യൂ തായ് പരിശീലിച്ചതാണ് കാരണമെന്ന് വിസ്മയ

സ്വന്തം ലേഖകന്‍ കൊച്ചി: ഇരുപത്തിരണ്ട് കിലോ ശരീരഭാരം കുറച്ച അനുഭവം പങ്ക് വച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ തായ് ആയോധനകലയായ മ്യൂ തായ് പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ട്രയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും നന്ദി പറഞ്ഞുള്ള കുറിപ്പ് വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെയിറ്റ് ലോസ് ജേര്‍ണി വളരെ മനോഹരമായ അനുഭവമായിരുന്നുവെന്ന് വിസ്മയ പറയുന്നു. വിസ്മയയുടെ കുറിപ്പ് വായിക്കാം ‘തായലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അനുഭവമായിരുന്നു ഇത്. […]

അച്ഛന്റെയും ചേട്ടന്റെയും ചുവട് പിടിച്ച് വിസ്മയ മോഹൻലാലും സിനിമാ രംഗത്തേക്ക് ; സിനിമയിലേക്ക് എത്തുന്നത് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെ

സ്വന്തം ലേഖകൻ കൊച്ചി : മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ചുവട് പിടിച്ച് വിസ്മയ മോഹൻലാലും സിനിമയിൽ എത്തുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലൂടെയായിരിക്കും വിസ്മയ സിനിമാ രംഗത്തേക്ക് എത്തുക. എന്നാൽ അച്ഛനെയും ചേട്ടനെയും പോലെ അഭിനേത്രി ആയല്ല അച്ഛനൊപ്പം സംവിധാന സഹായി ആയിട്ടായിരിക്കും വിസ്മയ പ്രവർത്തിക്കുക. നിർമാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. സുരേഷ് കുമാറിന്റെ മൂത്ത മകൾ രേവതിയും ഈ ചിത്രത്തിൽ സംവിധാന സഹായി എത്തുന്നുണ്ട്. നേരത്തേ പ്രണവ് മോഹൻലാലും സിനിമയിൽ അസിസ്റ്റന്റ് ഡയറ്ര്രകറായി പ്രവർത്തിച്ചിരുന്നു. ഇതിന് […]