play-sharp-fill

ശനി വരുന്ന വഴിയേ…!! കോട്ടയത്തെ കൈക്കൂലി വീരൻ വിജിലൻസ് പിടിയിലായത് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ..!! കുടുങ്ങിയത് എറണാകുളം സ്വദേശിയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെ; കൈക്കൂലിക്കാരൻ നിരണത്ത് കെട്ടിപ്പൊക്കിയത് കോടികൾ വില വരുന്ന വീട്..!! വീടിന്റെ വലിപ്പം കണ്ട് മൂക്കത്ത് വിരൽ വെച്ച് ജനങ്ങൾ; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്തെ കൈക്കൂലി വീരൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായത് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകാനിരിക്കെ. തിരുവനന്തപുരം ഇലക്ട്രിക്കൽ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി നാളെ ജോയിൻ ചെയ്യാൻ ഇരിക്കെയാണ് കൈക്കൂലി വീരനെ വിജിലൻസ് പൊക്കിയത്. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ട്ടറേറ്റിലെ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് എഞ്ചിനീയർ കെകെ സോമനെയാണ് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ എറണാകുളം സ്വദേശിയായ കരാറുകാരനോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി 10000 രൂപ ഇന്ന് […]