play-sharp-fill

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ല; 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയത്..! വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയോ മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള. എംവി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിജേഷ് […]

സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പോലീസ് കേസെടുത്തു; വിജേഷിനെക്കൂടാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു എന്ന് സ്വപ്നയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖക ബംഗളൂരു: സ്വപ്‌ന സുരേഷ് നൽകിയ പരാതിയില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ ബെംഗളൂരു കെആര്‍ പുരം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. വിജേഷ് പിള്ളയെ ചോദ്യം ചെയ്‌തേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. പൊലീസ്,സ്വപ്നയെ ഇവര്‍ രണ്ടുപേരും കൂടിക്കാഴ്ച നടത്തിയ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി മൊഴി രേഖപ്പെടുത്തി. ഹോട്ടലിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് നടപടികള്‍ ആരംഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഹോട്ടലില്‍ വിജേഷ് പിള്ളയോടൊപ്പം […]