വിജിലൻസ് ഡയറക്ടർ ഡിജിപിക്ക് കീഴിൽ പ്രവർത്തിച്ചാൽ മതി ; വിജിലൻസ് ഡയറക്ടർ തസ്തിക എഡിജിപിക്ക് തുല്യമായി തരംതാഴ്ത്താൻ ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ ; പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.ജി.പി പദവിയിലുള്ള വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പിക്ക് തുല്യമായി തരംതാഴ്ത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ. ഡിജിപിയുടെ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി അയച്ചുവെന്നാണ് സൂചന. ശുപാർശ മന്ത്രിസഭാ യോഗം ചർച്ച ചെയ്യാൻ ആരംഭിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പി റാങ്കിലേക്ക് താഴ്ത്തുന്നതോടെ ഡി.ജി.പിയുടെ കീഴിൽ പ്രവർത്തിക്കേണ്ടി വരികയും അന്വേഷണ ഏജൻസിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും വ്യാപകമായി വിമർശനമുയർന്നിരുന്നു. കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്ന രണ്ട് കേഡർ തസ്തകികളാണ് ക്രമസമാധാന ചുമതലയുള്ള […]