പൂർവവിദ്യാർത്ഥി സമ്മേളത്തിൽ മുൻകാമുകിയെ കണ്ടതോടെ നാല് തവണ വിവാഹിതയായി തന്നെ വഞ്ചിച്ച ഭാര്യയെ കൊല്ലാൻ തീരുമാനിച്ചതായി പ്രതി

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉദയംപേരൂരിൽ മൂന്ന് മാസങ്ങൾക്ക് മുൻപ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സ്‌കൂൾ പൂർവവിദ്യാർത്ഥി സമ്മേളനത്തിനിടെയാണ് പ്രേംകുമാർ പഠനകാലത്തെ കാമുകിയായ സുനിതയെ കണ്ടെത്തിയത്. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. റീയൂണിയൻ പരിപാടി നടക്കുന്ന സമയത്ത് സുനിത ഭർത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത്. തന്റെ ഇഷ്ടം പൂർവകാമുകിയോട് വെളിപ്പെടുത്തുകയും അനുകൂലമായ […]