പൂർവവിദ്യാർത്ഥി സമ്മേളത്തിൽ മുൻകാമുകിയെ കണ്ടതോടെ നാല് തവണ വിവാഹിതയായി തന്നെ വഞ്ചിച്ച ഭാര്യയെ കൊല്ലാൻ തീരുമാനിച്ചതായി പ്രതി

പൂർവവിദ്യാർത്ഥി സമ്മേളത്തിൽ മുൻകാമുകിയെ കണ്ടതോടെ നാല് തവണ വിവാഹിതയായി തന്നെ വഞ്ചിച്ച ഭാര്യയെ കൊല്ലാൻ തീരുമാനിച്ചതായി പ്രതി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഉദയംപേരൂരിൽ മൂന്ന് മാസങ്ങൾക്ക് മുൻപ് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭർത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സ്‌കൂൾ പൂർവവിദ്യാർത്ഥി സമ്മേളനത്തിനിടെയാണ് പ്രേംകുമാർ പഠനകാലത്തെ കാമുകിയായ സുനിതയെ കണ്ടെത്തിയത്. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. റീയൂണിയൻ പരിപാടി നടക്കുന്ന സമയത്ത് സുനിത ഭർത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത്. തന്റെ ഇഷ്ടം പൂർവകാമുകിയോട് വെളിപ്പെടുത്തുകയും അനുകൂലമായ പ്രതികരണം ഇവരിൽ നിന്നും ലഭിക്കുക കൂടി ചെയ്തതോടെ ഭാര്യയെ ഒഴിവാക്കുവാനായി പ്രേംകുമാർ പദ്ധതി തയ്യാറാക്കുകയായിരുന്നു.

ഇതിനിയെ തിരുവനന്തപുരത്തെ പേയാടുള്ള വീട്ടിലേക്ക് ആയൂർവേദ ചികിത്സയ്‌ക്കെന്ന പേരിൽ പ്രേംകുമാർ ഭാര്യയെ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തുന്ന സമയത്ത് കാമുകിയുടെ സാന്നിദ്ധ്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യയെ കൊലപ്പെടുത്തിയത് തന്നെ വഞ്ചിച്ചതിനാലാണെന്ന് പ്രേംകുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുൻപ് നാല് തവണ വിദ്യ വിവാഹിതയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ മാത്രം വിവാഹിതയായി എന്ന് തന്നെ വിശ്വസിപ്പിക്കുകയായിരുന്നു വെന്നുമാണ് പ്രേംരാജിന്റെ മൊഴി. മുൻ വിവാഹത്തിൽ വിദ്യയ്ക്ക് കുട്ടികളുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിക്കപ്പെടാതിരിക്കാൻ ദൃശ്യം മോഡൽ പയറ്റിയാണ് പ്രേം കുമാറും കാമുകിയും മൂന്ന് മാസത്തോളം പിടിച്ചു നിന്നത്. കൊലപ്പെടുത്തിയ ശേഷം വിദ്യയുടെ മൃതദേഹം ഒരു ദിവസത്തോളം വാടക വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ഇവിടെ നിന്നും കാറിൽ കയറ്റി തിരുനെൽവേലിക്കടുത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹമെന്ന് കണക്കാക്കി സംസ്‌കരിക്കുകയായിരുന്നു.
വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിക്കടുത്ത് ഓൺ ആക്കി ഉപേക്ഷിക്കുകയായിരുന്നു. മുൻപും നാലഞ്ച് തവണ വിദ്യയെ കാണാതായിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന സ്വഭാവമായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇതും കൊലപാതകത്തെ മൂടിവയ്ക്കുവാൻ പ്രേംകുമാറിനെ സഹായിക്കുകയായിരുന്നു.