മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കോവിഡ് ; വോട്ട് ചെയ്യാൻ എത്തിയത് പിപിഇ കിറ്റ് ധരിച്ച്
സ്വന്തം ലേഖകൻ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കോവിഡ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് വീണക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിത ആണെങ്കിലും മറ്റ് ശാരീരിക അവശതകൾ ഇല്ലാത്തതിനാൽ വൈകിട്ട് 6.30നു പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ പിപിഇ കിറ്റ് ധരിച്ചെത്തി വീണ വോട്ട് രേഖപ്പെടുത്തി. പിണറായി വിജയന്റെ പ്രചരണപരിപാടികളിലും മറ്റും വീണയെ കാണാതിരുന്നത് എന്ത് കൊണ്ടാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കോവിഡ് ബാധിതയായി ചികിത്സയിൽ ആണെന്ന വിവരങ്ങൾ പുറത്ത് വന്നതോടെ അഭ്യൂഹങ്ങൾക്കും അവസാനമായി.