video
play-sharp-fill

പെട്ടത് ആക്രിക്കട ഉടമ…! ആരെങ്കിലും പണം നൽകി പോസ്റ്ററുകൾ തിരിച്ചെടുക്കണേ ; വീണാ എസ്.നായരുടെ 51 കിലോ പോസ്റ്ററുകൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞ് മണികണ്ഠൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീണാ എസ്.നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ ആക്രിക്കടയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പെട്ടിരിക്കുന്നത് ആക്രിക്കട ഉടമയാണ്. നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുളള ആക്രിക്കടയുടെ സിംഹഭാഗവും അപഹരിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് കടയുടെ ഉടമ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മണികണ്ഠൻ. കോൺഗ്രസ് കുറവൻകോണം മുൻ മണ്ഡലം പ്രസിഡന്റ് വി ബാലുവിന്റെ കൈയിൽ നിന്നാണ് 500 രൂപ നൽകി മണികണ്ഠൻ പോസ്റ്ററുകൾ വാങ്ങിയത്. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചതായിരുന്നു ഈ പോസ്റ്ററുകൾ. എന്നാൽ പോസ്റ്റർ ആക്രിക്കടയിൽ […]

വീണയെ ആക്രിക്കടയില്‍ തൂക്കി വിറ്റതിന് പിന്നില്‍ വോട്ട് കച്ചവടമോ?; വീണാ നായരുടെ 50 കിലോ പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റത് കിലോയ്ക്ക് പത്ത് രൂപ നിരക്കില്‍; കഴക്കൂട്ടത്ത് എസ് എസ് ലാലിന്റെ പോസ്റ്ററുകള്‍ കൂട്ടിയിട്ടതും വില്‍പനയ്ക്ക് വേണ്ടി; കൂടെ നിന്ന് കാലുവാരുന്ന കോണ്‍ഗ്രസുകാര്‍ തന്നെ വീണയെയും ലാലിനെയും വീഴ്ത്തുമോ?

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനര്‍ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. ഉപയോഗിക്കാത്ത 50 കിലോ പോസ്റ്ററുകളാണ് കിലോയ്ക്ക് 10 രൂപ നിരക്കില്‍ ആക്രിക്കടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനില്‍ ഉള്ള ആക്രിക്കടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ കുറവന്‍കോണത്താണ് അട്ടിമറി നടന്നതെന്നാണ് സംശയിക്കുന്നത്. ക്ലീറ്റസ്, ബാലു എന്നിവരാണ് സംശയ നിഴലിലുള്ളത്. ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ ഉപേക്ഷിച്ചത് പാര്‍ട്ടി അന്വേഷിക്കുമെന്നായിരുന്നു വീണ എസ് നായരുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പിച്ച ജോലി ഞാന്‍ ആത്മാര്‍ത്ഥമായി ചെയ്തു. മറ്റു വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് […]