ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ, പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനേ; ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ കോട്ടയംകാരെ ചേർത്ത് പിടിച്ച വിഎന്‍ വാസവന്‍ എന്ന മനുഷ്യ സ്നേഹി ഏറ്റുമാനൂരിൽ ജനവിധി തേടുമ്പോൾ

ഏ.കെ. ശ്രീകുമാർ കോട്ടയം: ‘ ഞങ്ങള് പെണ്ണുങ്ങള്‍ ഒത്തിരിപ്പേര് തോട്ടീന്ന് ബക്കറ്റില്‍ വെള്ളം നിറച്ച് തീ അണക്കാന്‍ ഓടി. മരിച്ചവരെ കാണണെമെന്ന് പറഞ്ഞപ്പോ പൊലീസ് സമ്മതിച്ചില്ല. കാണണ്ട, വെന്തുപോയി എന്ന് പറഞ്ഞു. വര്‍ഷം 23 കഴിഞ്ഞില്ലേ, പലതും ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, മരിക്കും വരെ ആരും  മറക്കാത്ത ഒരു മനുഷ്യനുണ്ട് ആ കൂട്ടത്തില്‍. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ കത്തിക്കരിഞ്ഞവരെ എടുക്കാന്‍ പേടിച്ച്   നിന്നപ്പോള്‍, ഓടി വന്ന് ആ പാതിവെന്തശരീരങ്ങള്‍ ഓരോന്നായി എടുത്ത് ആംബുലന്‍സില്‍ കയറ്റിയ ഒരു ചെറുപ്പക്കാരൻ ..’ ഇത് പറഞ്ഞപ്പോൾ ഐങ്കൊമ്പ് സ്വദേശിനി […]