വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന… ഏതോ ജന്മ കല്‍പനയില്‍… കിളിയേ കിളി കിളിയേ…മാനത്തെ മാരിക്കുറുമ്പേ… ഓലഞ്ഞാലി കുരുവീ… ഏഴു സ്വരങ്ങളില്‍ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം; ഇന്ത്യന്‍ സംഗീതത്തിന് പകരംവയ്‌ക്കാനില്ലാത്ത സംഗീത പ്രതിഭ; വേറിട്ട സ്വര മാധുര്യം; താരാട്ട് മുതല്‍ പ്രണയ ഗാനം വരെ വഴങ്ങുന്ന ശബ്‌ദത്തിനുടമ; സംഗീത ലോകത്ത് 50 വര്‍ഷം അതുല്യ ആലാപനത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ വാണിയമ്മ ഇനി ദീപ്‌ത സ്‌മരണ
സ്വന്തം ലേഖകൻ തിരുവനന്തപുരം : മലയാളത്തിൽ പാടിയ ആദ്യത്തെ പാട്ടിലെ ആദ്യത്തെ വരികൾ പോലെയായിരുന്നു മലയാളികൾക്ക് വാണി ജയറാം എന്ന ഗായിക -സൗരയൂഥത്തിൽ വിടർന്ന കല്യാണ സൗഗന്ധികം… 1973ൽ പുറത്തിറങ്ങിയ സ്വപ്നം എന്ന ചിത്രത്തിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമി…’ എന്ന പാട്ടിലൂടെയാണ് വാണി ജയറാം മലയാളത്തിലെത്തുന്നത്. സലിൽ ചൗധരിയുടെ സംഗീത സംവിധാനത്തിലായിരുന്നു പാട്ട്. വരികൾ ഒ.എൻ.വി കുറുപ്പിന്‍റെയും. ആദ്യത്തെ പാട്ടിലൂടെ തന്നെ വാണിയുടെ ശബ്ദം മലയാള ആസ്വാദകരുടെ ഹൃദയത്തിലേക്ക് ഇറങ്ങി. എന്നും ആത്മാവുള്ള പാട്ടുകള്‍ പാടി മലയാളത്തെ കൊതിപ്പിച്ച ഗായിക. നിത്യഹരിത […]