കോട്ടയത്തിന്റെ രാഷ്ട്രീയ കാരണവർ;കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ 84 ന്റെ നിറവിൽ…എൺപ്പത്തിനാല് വയസ്സിന്റെ ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല.
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുൻ എൽഡിഎഫ് കൺവീനറുമായ വൈക്കം വിശ്വൻ 84ന്റെ നിറവിൽ. സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ ശേഷം അധികവും കോട്ടയം കുടയംപടിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല. പത്തൊമ്പതാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വൈക്കം വിശ്വന് ഇന്ന് പ്രായം 84 തികഞ്ഞു. ഏഴു പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഓർമ്മകൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ചരിത്രം കൂടിയാണ്. പ്രസംഗവേദിയിലെ ഹരമായിരുന്നു വിശ്വൻ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന വൈക്കം […]