play-sharp-fill

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി; മൊഴിയെടുക്കാനെന്ന പേരിൽ റിസോർട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു ..! വീട്ടമ്മയുടെ പരാതിയിൽ എസ് ഐക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോഴിക്കോട് : ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയെ എസ് ഐ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ അബ്ദുള്‍ സമദിനെതിരെ കോടതി നിര്‍ദേശ പ്രകാരം വടകര പോലീസ് കേസെടുത്തു. ഭര്‍ത്താവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വടകര സ്വദേശിയായ വീട്ടമ്മ രണ്ടു വര്‍ഷം മുമ്പ് എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയത് എസ് ഐ ആയിരുന്ന അബ്ദുള്‍ സമദായിരുന്നു. വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് എസ്ഐ […]

കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു; എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ കോഴിക്കോട് :കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ടോറസിന്റെ എഞ്ചിൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു.ആളപായമില്ല. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ദേശിയപാത വികസനത്തിൻറെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. എഞ്ചിൻ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടർന്ന് വടകരയിൽ നിന്നും അഗ്നിശമന സേന രണ്ടു യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടകാരണം വ്യക്തമല്ല.