play-sharp-fill

‘വൈക്കം കടപ്പുറത്ത് ‘ സ്റ്റാലിനും പിണറായിയും; വയനാടിനും ഇടുക്കിക്കും കടൽ അനുവദിച്ചു തരണമേ എന്ന് മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റിനു താഴെ പരിഹാസ കമൻ്റുകൾ

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഏപ്രില്‍ 1 ന് ‘വൈക്കം കടപ്പുറത്ത് ‘ സിപിഎം സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് ജനങ്ങളെ ക്ഷണിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ഈ വലിയ അബദ്ധം സംഭവിച്ചിരിക്കുന്നത്. കായല്‍ മാത്രമുള്ള വൈക്കത്ത് കടല്‍ എവിടെയെന്ന് മന്ത്രിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ ചോദിച്ചു. കടല്‍ ഇല്ലാത്ത ഞങ്ങള്‍ ഇടുക്കിക്കാര്‍ക്കും വയനാട്ടുകാര്‍ക്കും കടല്‍ അനുവദിച്ച്‌ തരണമേയെന്ന് നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അബദ്ധം മനസിലാകാതെ തിരുത്താന്‍ […]

ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ..! മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

സ്വന്തം ലേഖകൻ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായെത്തിയ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മുമ്പ് കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെയുള്ള അന്നത്തെ പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം പങ്കുവെച്ചാണ് രാഹുലിന്റെ പരിഹാസം. ഞങ്ങളും മുമ്പ് ശക്തമായ പ്രതിഷേധം നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം മുമ്പ് നിയമസഭയിൽ ഉണ്ടായിട്ടില്ലെന്നും പറഞ്ഞ ശിവൻകുട്ടി, ഇതെന്ത് സമരമെന്നും ഇതെന്ത് പ്രതിപക്ഷമെന്നും ചോദിച്ചിരുന്നു. ‘ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്നാണ് ശിവൻകുട്ടി നിയമസഭയിലെ […]

അടുത്ത തവണ വേള്‍ഡ് റെക്കോര്‍ഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്ന് കരുതുന്നു ; ഭക്ഷണത്തിലും വൈവിധ്യം ; ഉറപ്പുനൽകി വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട് : ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ആ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികൾ അടുത്ത കലോത്സവം മുതൽ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നല്കി. എന്റെ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു, അടുത്ത തവണത്തെ കലോത്സവത്തിൽ നോൺവെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാം.എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടും. ഗോത്രവർഗ്ഗ കലകളെ എങ്ങനെ കലോത്സവവുമായി ഉൾച്ചേർക്കാം എന്ന കാര്യം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കുന്നുണ്ട്. അടുത്ത കലോത്സവത്തിന് […]