play-sharp-fill

ഭരണപരിഷ്‌കരണ കമ്മീഷന്‍ സ്ഥാനം രാജി വച്ച് വി.എസ്. അച്യുതാനന്ദന്‍; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

സ്വന്തം ലേഖകന്‍ തിരുവന്തപുരം: സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവെച്ചു. നാലര വര്‍ഷം കാബിനെറ്റ് പദവിയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. 13 പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഇന്നലെ മൂന്ന് റിപ്പോര്‍ട്ടുകള്‍ കൂടി വി എസ് സമര്‍പ്പിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് വി എസ് അറിയിച്ചു. ചെയര്‍മാനെന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് […]

സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റിന്റെ ചുമതലയുള്ള ഇന്ദിരാഗാന്ധിയുടെ ജന്മഗൃഹത്തിന് 4.35 കോടി രൂപ നികുതി കുടിശിക

  സ്വന്തം ലേഖകൻ ന്യൂഡൽഹി : സോണിയ ഗാന്ധി അധ്യക്ഷയായ ട്രസ്റ്റിന്റെ ചുമതലയുള്ള ഇന്ദിരാഗാന്ധിയുടെ ജന്മവീടിന് 4.35 കോടിയുടെ നികുതി കുടിശിക. ഉത്തർപ്രദേശിലെ അലഹബാദിൽ ഇന്ദിര ഗാന്ധി ജനിച്ച ആനന്ദ് ഭവനാണ് നാലരക്കോടിയുടെ നികുതി കുടിശിക നോട്ടീസ് ലഭിച്ചിരിക്കുന്നത്. 2013 മുതൽ കെട്ടിടത്തിന്റെ നികുതി അടയ്ക്കുന്നില്ലെന്ന് അധികൃതർ പറയുന്നത്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷയായ ജവഹർലാൽ നെഹ്രു സ്മാരക ട്രസ്റ്റാണ് ആനന്ദഭവന്റെ സംരക്ഷണം. നികുതി കുടിശിക ചൂണ്ടിക്കാണിച്ച് പ്രയാഗ്രാജ് കോർപ്പറേഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ കോൺഗ്രസ് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആനന്ദഭവന് നികുതി ചുമത്തുന്നത് […]

വി എസ് അച്യൂതാനന്ദന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു ; സന്ദർശകർക്ക് വിലക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻറെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു.ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിൻറെ ശരീരം സാധാരണ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായതിനാൽ കുടുംബാംഗങ്ങളും പ്രധാന പാർട്ടി നേതാക്കളുമല്ലാതെ മറ്റു സന്ദർശകരെ ആരെയും കാണാൻ അനുവദിക്കില്ല.

വി എസ് അച്യൂതാനന്ദനെ ശ്രീചിത്രയിലേക്ക് മാറ്റി ; ആശങ്കപെടാനില്ലെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖിക തിരുവനന്തപുരം : കഴിഞ്ഞ ദിവസം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വി എസ് അച്യുതാനന്ദനെ ശ്രീചിത്തിരയിലേക്ക് മാറ്റി.വി എസിന്റെ ആരോഗ്യ  നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഎസിനെ രാത്രിയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കുന്നതിന് വേണ്ടിയാണ് ശ്രീചിത്രയിലെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുന്നതെന്ന് ഡോ.ഭരത് ചന്ദ്രൻ അറിയിച്ചു.

ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പ്രായം തളർത്താത്ത കേരളത്തിന്റെ വിപ്ലവ സൂര്യന് 96-ാം ജന്മദിനം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ പ്രായം തളർത്താത്ത കേരളത്തിന്റെ വിപ്ലവ സൂര്യന്  96-ാം ജന്മദിനം. തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം തല നരയ്ക്കാത്തതല്ലെന്റെ യൗവ്വനം’ ഈ വരികൾ അക്ഷരംപ്രതി ശരിയാകുന്ന നേതാവാണ് രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ സൂര്യൻ സഖാവ് വിഎസ് അച്യുതാനന്ദൻ. രാഷ്ട്രീയ ഭേതമന്യേ മലയാളികൾ ഹൃദയത്തിലേറ്റിയ വിഎസ്  96-ാം ജന്മദിനം ആഘോഷിക്കുകയാണ്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസിന്റെ അടിയുറച്ച നിലപാടുകളും തിരുത്താൻ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് മറ്റു നേതാക്കളിൽ നിന്നും പ്രിയപ്പെട്ടവനാക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പഠിക്കുന്നതിന് മുൻപ് […]

ജന്മനാ തലച്ചോറ് ശുഷ്‌കിച്ചവരാണ് എന്റെ തലയോട്ടി വിശകലനം ചെയ്യുന്നത് ; വറ്റിവരണ്ട തലമണ്ടയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കണ്ട : വി എസ് അച്യൂതാനന്ദൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തന്റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് കെ സുധാകരന് വി.എസ്. അച്യൂതാനന്ദൻറെ ചുട്ടമറുപടി. ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധന്മാർ തൻറെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ് ഫേസ്ബുക്കിൽ കുറിച്ചു. പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധൻറെ ജൽപ്പനങ്ങൾക്കല്ല, നാടിൻറെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുന്നതെന്നും വറ്റിവരണ്ട തലമണ്ടയിൽനിന്ന് കറുത്ത ചായത്തിൻറെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്നും വി.എസ് പരിഹസിച്ചു. വി.എസിൻറേത് വറ്റിവരണ്ട തലയോട്ടിയാണെന്നും അതിൽ നിന്നും എന്തു […]