video
play-sharp-fill

ജന്മനാ തലച്ചോറ് ശുഷ്‌കിച്ചവരാണ് എന്റെ തലയോട്ടി വിശകലനം ചെയ്യുന്നത് ; വറ്റിവരണ്ട തലമണ്ടയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കണ്ട : വി എസ് അച്യൂതാനന്ദൻ

ജന്മനാ തലച്ചോറ് ശുഷ്‌കിച്ചവരാണ് എന്റെ തലയോട്ടി വിശകലനം ചെയ്യുന്നത് ; വറ്റിവരണ്ട തലമണ്ടയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കണ്ട : വി എസ് അച്യൂതാനന്ദൻ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തന്റെ പ്രായത്തെ പരിഹസിച്ച കോൺഗ്രസ് നേതാവ് കെ സുധാകരന് വി.എസ്. അച്യൂതാനന്ദൻറെ ചുട്ടമറുപടി. ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാൻ അനുവദിക്കാത്ത വൃദ്ധന്മാർ തൻറെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ് ഫേസ്ബുക്കിൽ കുറിച്ചു.

പീഡനക്കേസിലെ തന്നെക്കാൾ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ച യുവ വൃദ്ധൻറെ ജൽപ്പനങ്ങൾക്കല്ല, നാടിൻറെ വികസനത്തെക്കുറിച്ചാണ് ജനങ്ങൾ കാതോർക്കുന്നതെന്നും വറ്റിവരണ്ട തലമണ്ടയിൽനിന്ന് കറുത്ത ചായത്തിൻറെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്നും വി.എസ് പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.എസിൻറേത് വറ്റിവരണ്ട തലയോട്ടിയാണെന്നും അതിൽ നിന്നും എന്തു പരിഷ്‌കാരം നിർദ്ദേശിക്കാനാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് വി.എസ് രംഗത്തെത്തിയത്.