നേര്‍ക്കു നേര്‍, മിഴികള്‍ സാക്ഷി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് വി ആര്‍ ദാസ് അന്തരിച്ചു ; 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയത് ; യുഎഇ പശ്ചാത്തലമാക്കിയ സിരിയലുകളും നിർമിച്ചിട്ടുണ്ട്
സ്വന്തം ലേഖകൻ സിനിമ , സീരിയല്‍ നിര്‍മ്മാതാവ് വി ആര്‍ ദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയത്. കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ മുതല്‍ മുടക്കിയ അദ്ദേഹം മൂന്ന് സിനിമകളും രണ്ട് മെഗാ സീരിയലുകളും ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്. 2004 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത നേര്‍ക്കു നേരെ എന്ന ചിത്രം നിര്‍മിച്ചു. നെടുമുടി വേണു, കല്‍പ്പന, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വൈദ്യുതിയും ഫോണുമൊന്നുമില്ലാത്ത ഗ്രാമത്തിലെ […]