play-sharp-fill

‘അണലിയെയും മൂര്‍ഖനെയും പിടികൂടുന്നത് കണ്ടു’ ; ‘ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് ഫോണിലൂടെ പറയുന്നത് കേട്ടു..’; ‘ പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഉത്ര വേദന കൊണ്ട് കരഞ്ഞിട്ടും സൂരജ് ആശ്വസിപ്പിച്ചില്ല’ ; ഉത്രവധക്കേസില്‍ സൂരജിനെതിരെ മൊഴി നല്‍കി സാക്ഷികള്‍

സ്വന്തം ലേഖകന്‍ കൊല്ലം: ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെതിരെ വീണ്ടും സാക്ഷി മൊഴി. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നതാണെന്നു തന്റെ പിതാവിനോട് സൂരജ് ഫോണിലൂടെ പറയുന്നത് കേട്ടതായി കേസിലെ മാപ്പുസാക്ഷിയും പാമ്പുപിടിത്തക്കാരനുമായ ചാവരുകാവ് സുരേഷിന്റെ മകളാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഉത്ര മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സൂരജ് വിളിച്ച്, താനാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയതെന്നു സുരേഷിനോടു പറഞ്ഞതെന്ന് ആറാം അഡിഷനല്‍ ജില്ലാ കോടതി ജഡ്ജി എം.മനോജ് മുന്‍പാകെയാണു യുവതി മൊഴി നല്‍കിയത്. പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഉത്ര വേദന കൊണ്ടു കരഞ്ഞെങ്കിലും സൂരജ് […]

ഒരു കൊലപാതകം, പ്രതികൾ എല്ലാം ജയിലിലായതോടെ ഒരു വീട് തന്നെ അടച്ചുപൂട്ടി ; ഉത്രക്കൊലക്കേസിൽ സൂരജും മാതാപിതാക്കളും സഹോദരിയുമടക്കം ജയിലിലായതോടെ ആളില്ലാ ഭവനമായി കൊടും കുറ്റവാളി സൂരജിന്റെ വീട്

സ്വന്തം ലേഖകൻ കൊല്ലം: കേരളക്കരയെ നടുക്കിയ ഉത്ര കൊലക്കേസിൽ പ്രതികളെല്ലാം അകത്തായതോടെ ആളില്ലാ ഭവനമായി കൊടും കുറ്റവാളി സൂരജിന്റെ വീട്. ഉത്ര കൊലക്കേസിൽ സൂരജിന്റെ മാതാപിതിക്കളും സഹോദരിയുമടക്കം വിവിധ വകുപ്പുകൾ ചുമത്തപ്പെട്ട് ജയിലിലായതോടെയാണ് വീട് അടച്ചു പൂട്ടപ്പെട്ടത്. കേസിൽ ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഒടുവിൽ അറസ്റ്റിലായ , സഹോദരി സൂര്യ എന്നിവർ റിമാൻഡിൽ കഴിയുകയാണ്. ഇതേ വകുപ്പുകൾ ചുമത്തപ്പെട്ട് അച്ഛൻ സുരേന്ദ്രൻ നേരത്തെ തന്നെ ജയിലിലായിരുന്നു. സൂരജും റിമാൻഡിൽ തുടരുന്നു. സൂരജിനെതിരെയുള്ള കുറ്റപത്രം ഇതിനകം അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് […]

ഉത്ര വധക്കേസ് : പ്രതി സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം ; പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് കടിപ്പിക്കാൻ നൽകിയിരുന്നുവെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സുരേഷിന് കുരുക്ക് മുറുകുന്നു. സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ കൈമാറുമായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. മൂർഖനെ സുരേഷ് പിടികൂടിയ ആലംകോട്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുത്തു. ഇവിടെ നിന്നും മൂർഖൻ കൊഴിച്ചിട്ട പടവും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനകൾക്കായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയച്ചിരിക്കുകയാണ്. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബും സ്ഥലത്ത് എത്തിയിരുന്നു. […]

ഉത്ര വധക്കേസ് : കൂടുതൽ തെളിവുകൾ തേടി പൊലീസ് ; ഉത്രയുടെ വസ്ത്രത്തിൽ പാമ്പിന്റെ സാമ്പിളിനായി പരിശോധന

സ്വന്തം ലേഖകൻ കൊല്ലം: ഉത്ര വധക്കേസിൽ കൂടുതൽ തെളിവുകൾക്കായി അന്വേഷണ സംഘം. ഉത്ര പാമ്പു കടിയേറ്റ് മരിക്കുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രവും കിടക്കവിരിയും മറ്റും പരിശോധനയ്ക്കായി അയച്ചു. പാമ്പിന്റെ സാമ്പിൾ വസ്ത്രത്തിൽ നിന്നും കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുക. നേരത്തെ നടത്തിയ പരിശോധനയിൽ സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടുവന്ന പാമ്പാണ് ഉത്രയെ കടിച്ചതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ സൂരജിന്റെ ഫോൺ ടവറിന്റെ വിവരങ്ങൾ പൊലീസ് പൊലീസ്. ഉത്ര കൊല്ലപ്പെട്ട ദിവസവും അതിന് അടുത്ത ദിവസങ്ങളിലും ഉത്രയുടെയും […]

ഉത്ര വധക്കേസ് : ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യം കൊണ്ടുവന്ന ചാക്ക് കണ്ടെടുത്തു ; ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ച് സുരേന്ദ്രപ്പണിക്കർ വാങ്ങിയ വാഹനവും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സൂരജ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി ആദ്യം പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. ഇതോടൊപ്പം കോസിൽ പ്രതിതായ സൂരജിന്റെ അച്ഛൻ സരേന്ദ്രപ്പണിക്കർ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ചാണ് സുരേന്ദ്രപ്പണിക്കർ ഉപോഗിച്ചിരുന്ന വാഹനം വാങ്ങിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്രയെ സൂരജിന്റെ വീട്ടിൽ ആദ്യ തവണ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി […]

ഉത്ര കൊലക്കേസ് : സൂരജിന്റെ അമ്മയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ ; കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് സൂരജിന്റെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ അമ്മ രേണുകയും സഹോദരിയും പൊലീസ് കസ്റ്റഡിയിൽ. പുനലൂരിൽ നിന്ന് വനിതാ പൊലീസ് സംഘം സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തിയാണ് ഇരുവരെയും കൂട്ടിക്കൊണ്ട് പോയത്. ഇരുവരെയും കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്കാണ് കൂട്ടികൊണ്ട് പോയത്. സൂരജിന്റെ അമ്മയോടും സഹോദരിയോടും ഇന്ന് രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനായി ഇവർ എത്താതിരുന്നതിനെ തുടർന്നാണ് സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് […]

കുട്ടിയെ കസ്റ്റഡിയിൽ വയ്ക്കുവാനോ ഏറ്റെടുത്ത് അവകാശിക്ക് കൈമാറുവാനോ ശിശുക്ഷേമ സമിതിയ്ക്ക് അധികാരമില്ലാതിരിക്കെ, രാഷ്ട്രീയ ഇടപെടൽ മൂലം ഉത്രയുടെ കുഞ്ഞിനെ സൂരജിന് വിട്ടുകൊടുക്കാൻ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ ; ഉത്ര കൊലക്കേസിലെ മറ്റൊരു ദുരൂഹത കൂടി മറ നീക്കി പുറത്തുവരുന്നു

സ്വന്തം ലേഖകൻ കൊല്ലം: കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഉത്ര കൊലക്കേസിൽ കുട്ടിയുടെ അവകാശത്തര്‍ക്കത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ടത് നിയമങ്ങൾ കാറ്റിൽ പറത്തി. പൊലീസിന്റെ ഒത്താശയോടെയാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് സമിതി വിട്ടു നല്‍കിയത്. അവകാശ തര്‍ക്കത്തില്‍ കുഞ്ഞിനെ പിടിച്ചെടുത്ത് അമ്മയ്ക്കോ അച്ഛനോ കൊടുക്കാനുള്ള അധികാരം നിലവിൽ ശിശുക്ഷേമ സമിതിക്ക് ഇല്ല. ഇത് ഫാമിലി കോടതിയുടെ അധികാര പരിധിയില്‍ മത്രം ഉൾപ്പെടുന്ന കാര്യമാണ്. കുട്ടിയുടെ ക്ഷേമം / സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ശിശുക്ഷേമ സമിതിയുടെ ചുമതല. പീഡന കേസില്‍ […]