യുപിഐ പണമിടപാടുകൾക്ക് മാറ്റങ്ങൾ വരുന്നു; ചില ഇടപാടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ചാർജ് ഈടാക്കും
സ്വന്തം ലേഖകൻ ദില്ലി: 2000 രൂപയ്ക്ക് മുകളിലുള്ള മെര്‍ച്ചെന്‍റ് യുപിഐ ട്രാൻസാക്ഷന് ഇനി മുതൽ ചാർജ് ഈടാക്കപ്പെടും. എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്കായി ഏർപ്പെടുത്താനാണ് തീരുമാനം. ഇന്റർചേഞ്ച് ഫീസ് സാധാരണയായി കാർഡ് പേയ്‌മെന്റുകളുമായി […]