ആ വീൽച്ചെയറിലിരുന്ന് 96-ാം വയസിൽ അച്ഛൻ കണ്ടാസ്വദിച്ചു മകൻ നൽകിയ അഭിമാന നിമിഷം: ഹൈക്കോടതി വളപ്പിൽ നടന്നത് അത്യപൂർവ കാഴ്ച ..!
സ്വന്തം ലേഖകൻ കൊച്ചി : കൊച്ചി: മലയാള സിനിമയിലെ മുതുമുത്തച്ഛനാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. പ്രായം 96 കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം എല്ലാ ആകുലതകളും മറന്ന് ഉണ്ണികൃഷ്ണൻ വീൽചെയറിൽ എറണാകുളത്ത് എത്തി. മകൻ കേരള ഹൈക്കോടതി ജസ്റ്റിസാവുന്ന കാഴ്ച കാണാൻ. അച്ഛനെ വീൽചെയറിലിരുത്തി കാറിലാണ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാൻ വടുതലയിലെ വീട്ടിൽനിന്നു പറപ്പെട്ടത്. നിറഞ്ഞമനസ്സോടെ മകന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി. അച്ഛനെ മുന്നിൽ ഇരുത്തിയായിരുന്നു മകന്റെ സത്യപ്രതിജ്ഞ. അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് […]