ഉമ്മൻ ചാണ്ടിയുടേത് മതേതരത്വ മുഖം ..! വഹിക്കുന്നത് ജനനായക സ്ഥാനം..! ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ മാതൃക രാഷ്ട്രീയ നേതാക്കൾ പിന്തുടരണം : കാതോലിക്കാ ബാവ

സ്വന്തം ലേഖകൻ കോട്ടയം : ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ മാതൃക രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. ലോകമെമ്പാടുമുള്ള ജനതയ്ക്കു മുന്നിൽ ഉമ്മൻ ചാണ്ടിയെന്ന പേര് ആദരണീയമായി മാറിയതിനു കാരണം ജനനായകൻ എന്ന സ്ഥാനം വഹിച്ചതിനാലാണെന്നു അദ്ദേഹം വ്യക്തമാക്കി.പുതുപള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനേക ലക്ഷം ജനങ്ങളുടെ കണ്ണീരൊപ്പാൻ ഉമ്മൻ ചാണ്ടിക്കു […]

ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; ചാർട്ടർഡ് വിമാനം എഐസിസി ഏർപ്പാടാക്കി; ന്യൂമോണിയ ഭേദമായെന്ന് കെസി വേണുഗോപാല്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. വിമാനം എഐസിസി ഏർപ്പാടാക്കിയതായി അദ്ദേഹം പറഞ്ഞു.  ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആശയും ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച് ദുഖപുർണമായ ക്യാമ്പയിൻ നടന്നു. […]

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു; ബെംഗളൂരുവിലേക്ക് ഉടൻ മാറ്റില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്ത് നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു. ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകില്ല. ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ അണുബാധ പൂർണമായും […]

ഉമ്മൻ ചാണ്ടിയെ ബുധനാഴ്ച ഉച്ചയോടെ ബാംഗ്ലൂരിലേയ്ക്ക് മാറ്റാൻ തീരുമാനം; യാത്ര എയർ ആംബുലൻസിൽ; മുൻപ് ചികിൽസ നടത്തിയ ബാംഗ്ലൂർ എച്ച്സിജിയിലെ ചികിൽസ തുടരും; പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ വേഗത്തിലാക്കി;മെഡിക്കൽ ബോർഡ് രൂപീകരിച്ച് സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബുധനാഴ്ച രാവിലെ തന്നെ തുടർ ചികിൽസകൾക്കായി ബാംഗ്ലൂർ എച്ച്സിജി ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനം. ഇന്ന് ഉച്ചയോടെ നിംസ് ആശുപത്രിയിൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവിടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് ബാംഗ്ലൂരിലേയ്ക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കുടുംബാംഗങ്ങളുമായി സംസാരിച്ച പ്രതിപക്ഷ നേതാവ് അവിടെവച്ചുതന്നെ നേരിട്ട് എയർ ആംബുലൻസ് ബുക്ക് ചെയ്തു. നിലവിൽ പനി ബാധിതനായാണ് ഉമ്മൻ ചാണ്ടിയെ ഇവരുടെ ഫാമിലി ഡോക്ടർ ലളിത അപ്പുക്കുട്ടൻ ജോലി ചെയ്യുന്ന നിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ആശുപ്രതിയിലേയ്ക്ക് […]

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ; മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ മേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ […]