ജീവിതമല്ലേ ലോക്ക് ആയോള്ളൂ, തോറ്റ് കൊടുക്കാൻ പാടില്ലല്ലോ..! വീൽച്ചെയറിലിരുന്ന് കുട നിർമ്മിച്ച് ജീവിതം തിരിച്ചു പിടിക്കുകയാണ് കണ്ണൻ
സ്വന്തം ലേഖകൻ കൊല്ലം: ലോക് ഡൗണിൽ എല്ലാവരുടെയും ജീവിതം ലോക്ക് ആവുന്നതിന് മുൻപ് തന്നെ കണ്ണന്റെ ജീവിതം ലോക്കായിട്ട് നാളേറെയായി. ജീവിതത്തിൽ തോറ്റുപോയിടത്തു നിന്നും ഇച്ഛാശക്തികൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയാണ് കൊട്ടാരക്കര പെരുംകുളം സ്വദേശിയായ കണ്ണൻ(32). വീൽചെയറിലിരുന്ന് വരുന്ന മഴക്കാലത്തേക്കുള്ള കുടകൾ നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് കണ്ണൻ. കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും മുതിർന്നവർക്കുമുള്ള കുടകൾ വീൽചെയറിലിരുന്ന് കണ്ണൻ നിർമ്മിക്കുന്നുണ്ട്. കുട്ടികളുടെ കുടകൾ 240 രൂപ മുതൽ തുടങ്ങും. വലിയ കാലൻകുടകൾക്ക് 700 രൂപ വരെയുണ്ട്. മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്നുമാണ് കുട നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിക്കുന്നത്. […]