ലോകരാഷ്ട്രീയത്തെ മാറ്റിമറിച്ച റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന് നാളെ ഒരാണ്ട്; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തിന് സമാധാനശ്രമങ്ങള്‍ നി‍ര്‍ജീവം

സ്വന്തം ലേഖകൻ കീവ്: ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈന്‍ യുദ്ധം നാളെ ഒരു വര്‍ഷം പിന്നിടും. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഇനിയും നീളാന്‍ തന്നെയാണ് സാധ്യത. ഏതൊരു യുദ്ധത്തിലും എന്ന പോലെ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് യുക്രൈന്‍ യുദ്ധത്തിന്റെയും ബാക്കിപത്രം. മരിയ്ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകള്‍. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് […]

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യത? ആശങ്കയില്‍ ലോകരാജ്യങ്ങള്‍

സ്വന്തം ലേഖകൻ ഡല്‍ഹി: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആശങ്ക പ്രകടിപ്പിച്ചു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ആഗോള ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ജപ്പാനുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് ആവശ്യപ്പെട്ടു. കിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലാണ് അദ്ദേഹം. തായ്വാനിലെ ചൈനയുടെ ആക്രമണം യുക്രെയ്നിലെ റഷ്യയെപ്പോലെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ നാറ്റോ സംഘടനകള്‍ ജപ്പാനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. […]