play-sharp-fill

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം ; സംസ്കാരം നാട്ടിൽ

അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്ത്-ഗോമതി പെരുമാള്‍ ദമ്പതികളുടെ മകന്‍ ആര്യന്‍ ശിവപ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആര്യന്‍. സംസ്‌കാരം നാട്ടില്‍ നടക്കും.

കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാം; പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത്, ഭക്ഷണമായി അല്ല; യു. എ. ഇ

സ്വന്തം ലേഖകന്‍ കൊച്ചി: യു. എ. ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഫൈസര്‍ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യു. എ. ഇ യിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്വ കൗണ്‍സില്‍. മനുഷ്യന്റെ ജീവന്‍ രക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക വിശ്വാസ പ്രകാരം പന്നിയെക്കൊണ്ടുള്ള ഉത്പന്നങ്ങള്‍ ഹറാമാണ്(നിഷിദ്ധമാണ്). എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ് അടങ്ങിയ വാക്‌സിന്‍ ഉപയോഗിക്കാമെന്ന് ഫത്വ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യാഹ് പറഞ്ഞു. പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് ഭക്ഷണമായി […]

കലിയടങ്ങാതെ കൊറോണ : യുഎഇയിൽ രണ്ട് ഇന്ത്യക്കാർക്കടക്കം പതിനഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകഴ ന്യൂഡൽഹി : യുഎഇയിൽ പതിനഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാർക്കടക്കം പതിനഞ്ചു പേർക്കാണ് കൊറോണ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട് വന്നിരിക്കുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം നിലവിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലാവുകയും ചെയ്തു. ഇതിൽ ആറുപേർ ഇന്ത്യക്കാരാണെന്നാണ് വിവരം. വിദേശികൾക്ക് കുവൈറ്റിലേക്ക് വിസ നൽകുന്നത് നിർത്തിവെച്ചുവെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുപുറമെ തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ദുബായിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തി വിലസാമെന്ന് മലയാളികൾ ഇനി വിചാരിക്കണ്ട ; ഇന്ത്യാക്കാർക്കെതിരെ കർശന നടപടിയുമായി യു.എ.ഇ ബാങ്കുകൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ദുബായിൽ തട്ടിപ്പ് നടത്തി ഇന്ത്യയിലെത്തി വിലസമാമെന്ന് വിചാരിക്കണ്ട. വൻതുക വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയ മലയാളികളുൾപ്പെടെയുള്ളവർക്കെതിരെ കർശന നിയമ നടപടിയുമായി യു.എ.ഇ ബാങ്കുകൾ. ദുബായിൽ നിന്നും വായ്പയെടുത്തും ക്രെഡിറ്റ് കാർഡ് വഴിയും അഞ്ചുവർഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് യു.എ.ഇ. ബാങ്കുകൾക്ക് നഷ്ടമായത്. ഇതുവരെ മുങ്ങിയവരിൽ ഏറെയും മലയാളികളാണ്. യു.എ.ഇ കോടതി വിധികൾ ഇന്ത്യയിലും നടപ്പാക്കാനുള്ള കേന്ദ്രതീരുമാനം മുൻനിർത്തിയാണ് ബാങ്കുകളുടെ ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ പൊലിസ് സേനയുമായി സഹകരിച്ചാവും പ്രതികളെ കണ്ടെത്തുക. അതേസമയം ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകൾകൂടി ഇവർക്കൊപ്പം […]