കേരളത്തിൽ ഇരുചക്ര വാഹനാപകടങ്ങൾ ഉയരുന്നു; ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വർധിച്ചതും റോഡുകളുടെ അപര്യാപ്തതയും അപടങ്ങൾ ഏറാൻ കാരണമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദേശീയതലത്തിൽ ഇരുചക്രവാഹനാപകടങ്ങൾ കുറയുമ്പോൾ സംസ്ഥാനത്ത് ക്രമാതീതമായ രീതിയിൽ ഉയരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ആക്സിഡൻറ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2018ൽ വാഹനാപകടങ്ങളുടെ 45 ശതമാനത്തിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. ഇത് 2022ൽ 39% ആയി കുറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് 2018ൽ ഇരുചക്ര വാഹനാപകടങ്ങൾ 61 ശതമാനം ആയിരുന്നു. ലോക്ക് ഡൗണിൽ ഗതാഗത മേഖലയിൽ നിയന്ത്രണം ഉണ്ടായിരുന്നിട്ടും ഇരുചക്ര വാഹനാപകടങ്ങളുടെ കണക്കിൽ കുറവ് വന്നില്ല. 2020ല്‍ 67 ശതമാനവും 2021ൽ 64 ശതമാനവുമായി. 2022ൽ 61 ശതമാനവും ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 10 […]