കേരളത്തിൽ ഇരുചക്ര വാഹനാപകടങ്ങൾ ഉയരുന്നു; ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വർധിച്ചതും റോഡുകളുടെ അപര്യാപ്തതയും അപടങ്ങൾ ഏറാൻ കാരണമെന്ന് റിപ്പോർട്ട്

കേരളത്തിൽ ഇരുചക്ര വാഹനാപകടങ്ങൾ ഉയരുന്നു; ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വർധിച്ചതും റോഡുകളുടെ അപര്യാപ്തതയും അപടങ്ങൾ ഏറാൻ കാരണമെന്ന് റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദേശീയതലത്തിൽ ഇരുചക്രവാഹനാപകടങ്ങൾ കുറയുമ്പോൾ സംസ്ഥാനത്ത് ക്രമാതീതമായ രീതിയിൽ ഉയരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ആക്സിഡൻറ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് 2018ൽ വാഹനാപകടങ്ങളുടെ 45 ശതമാനത്തിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. ഇത് 2022ൽ 39% ആയി കുറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് 2018ൽ ഇരുചക്ര വാഹനാപകടങ്ങൾ 61 ശതമാനം ആയിരുന്നു. ലോക്ക് ഡൗണിൽ ഗതാഗത മേഖലയിൽ നിയന്ത്രണം ഉണ്ടായിരുന്നിട്ടും ഇരുചക്ര വാഹനാപകടങ്ങളുടെ കണക്കിൽ കുറവ് വന്നില്ല. 2020ല്‍ 67 ശതമാനവും 2021ൽ 64 ശതമാനവുമായി. 2022ൽ 61 ശതമാനവും ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 10 വർഷത്തെ ശരാശരി എടുത്താലും 60 ശതമാനത്തിൽ അധികം അപകടങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളുടെ ഉപയോഗം വൻതോതിൽ വർധിച്ചതും റോഡുകളുടെ അപര്യാപ്തതയും ആണ് അപകടങ്ങൾ കൂടാൻ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ലെ 57 ശതമാനം അപകടങ്ങൾക്കും കാരണം വാഹനങ്ങളുടെ അതിവേഗതയാണ്. മദ്യപിച്ച് വാഹനം ഓടിക്കുക, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക, റോഡിൻറെ മോശാവസ്ഥ, ഡ്രൈവർമാരുടെ അശ്രദ്ധ എന്നിവയാണ് പ്രധാനകാരണം.

മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ പ്രകാരം 1.66 കോടി വാഹനങ്ങൾ ഉള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണ്. 2019ൽ 1776ഉം, 2020ൽ 1239ഉം, 201ൽ 1390ഉം ജീവനുകൾ ഇരുചക്ര വാഹനാപകടങ്ങളിൽ പൊലിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കുള്ള പിഴ ഉയർത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെ അപകടങ്ങളിൽ കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നു. നിയമം ശക്തമാക്കുകയും ബോധവൽക്കരണ നടപടികൾ വ്യാപകമാക്കുകയും ചെയ്താൽ അപകടം വൻതോതിൽ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.