ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു അന്തരിച്ചു
സ്വന്തം ലേഖകൻ തൃശൂർ: ബിഡിജെഎസ് നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടിവി ബാബു(63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. വ്യാഴാഴ്ച പുലർച്ചെ 1.40 ന് ആയിരുന്നു അന്ത്യം. തൃശുർ മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘ നാളുകളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു ടിവി ബാബു.കേരള പുലയമഹാസഭയുടെ അമരക്കാരനായിരുന്ന അദ്ദേഹം എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ടി.വി ബാബു. 1995-2005 കാലയളവിൽ […]