17 മണിക്കൂര്‍ അനുജന് പരിക്കേല്‍ക്കാതെ കൈ കൊണ്ട് കരുതല്‍ തീര്‍ത്ത് ഏഴുവയസുകാരി, സോഷ്യൽ മീഡിയയിൽ വൈറൽ ആയി ചിത്രം

സ്വന്തം ലേഖകൻ തുർക്കി: എങ്ങും വിലാപവും ഞെരക്കങ്ങളും മാത്രം. ദുരിതക്കയത്തിലാണ് തുര്‍ക്കിയും സിറിയയും. ഉറക്കത്തിനിടയില്‍ സംഭവിച്ച ദുരിതത്തില്‍ എല്ലാവരും പരസ്പരം നിസഹായരായിരുന്നു. എന്നാല്‍ കൂടെയുറങ്ങിയ അനുജനെ തനിക്കാവുവോളം സംരക്ഷിച്ച ഒരു ഏഴുവയസുകാരിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോകത്തിന്റെ കണ്ണുനനയിച്ചിരിക്കുന്നത്. യുഎന്‍ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന സഹോദരനും സഹോദരിയുമാണ് ചിത്രത്തിലുള്ളത്. സഹോദരന്റെ തലയില്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കൈ കൊണ്ട് കവചമുണ്ടാക്കിയിരിക്കുകയാണ് ഈ ഏഴു വയസ്സുകാരി. 17 മണിക്കൂറുകളോളം അവള്‍ അങ്ങനെ കൈവെച്ച്‌ ആ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു. ഒടുവില്‍ […]

തുര്‍ക്കി ഭൂകമ്പം; ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ ഡൽഹി: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയിലെ ജനങ്ങളെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് വന്‍ നാശം വിതച്ച ഭൂകമ്ബമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ 568 പേര്‍ കൊല്ലപ്പെട്ടു. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടര്‍ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലേയും നൂറുകണക്കിന് കെട്ടിടങ്ങള്‍ […]