തുര്‍ക്കി ഭൂകമ്പം; ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

തുര്‍ക്കി ഭൂകമ്പം; ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭൂകമ്പത്തിൽ ഉണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും വേദനിക്കുന്നുവെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയിലെ ജനങ്ങളെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പുലര്‍ച്ചെയാണ് വന്‍ നാശം വിതച്ച ഭൂകമ്ബമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ 568 പേര്‍ കൊല്ലപ്പെട്ടു. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടര്‍ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു.

ഇരുരാജ്യങ്ങളിലേയും നൂറുകണക്കിന് കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലംപൊത്തി. നിരവധി പേര്‍ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് വിവരം.