video
play-sharp-fill

കാർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പരിശോധന ; പിടികൂടിയത് 6 കിലോയോളം വരുന്ന തിമിംഗല ഛർദി; പ്രതികളെ വനം വകുപ്പിന് കൈമാറി

തിരുവനന്തപുരം: കല്ലമ്പലം ഫാർമസിമുക്കിൽ നിന്ന് തിമിംഗല ഛർദ്ദി പിടികൂടി. കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്. കൊല്ലം സ്വദേശികളായ സഹോദരങ്ങളെ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ദീപു, ദീപക് എന്നിവരാണ് പിടിയിലായത്. ബാഗിൽ […]

കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ നടുറോഡിൽ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു,​ പ്രതികൾ ഒളിവിൽ ; പോലീസിനെതിരെയും ആരോപണം; പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ വൈകി

തിരുവനന്തപുരം: ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ച് നഗരത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച പ്രതികളെ തിരിച്ചറിഞ്ഞു. കരമന കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ,​ അനീഷ് എന്നിവരാണ് മർദ്ദിച്ചതെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ […]

ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യാൻ എത്തി; ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയും കുഞ്ഞും

തിരുവനന്തപുരം പോത്തൻകോട് വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതരെത്തിയപ്പോൾ ആത്മഹത്യ ഭീഷണി മുഴക്കി യുവതിയും കുഞ്ഞും. ശലഭ എന്ന യുവതിയാണ് ജപ്തിക്കായി എസ്ബിഐ ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ പെട്രോളുമായി വീടിനുള്ളിൽ ആത്മഹത്യ ഭീഷണി നടത്തിയത്. ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ജപ്തി […]

തിരുവനന്തപുരത്ത് 23കാരി നിയന്ത്രിച്ചിരുന്ന മയക്കുമരുന്ന് ലോബിയെ പൂട്ടി, റാഫയേയും സംഘത്തെയും പിടികൂടിയതിൽ ആശ്വസിച്ച് പരിസരവാസികൾ…തലസ്ഥാനത്ത് കൗമാരക്കാരും യുവാക്കളും യുവതികളും നിയന്ത്രിക്കുന്ന മയക്കുമരുന്ന് സംഘങ്ങൾ വ്യാപകം…

തിരുവനന്തപുരം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ മിന്നൽ പരിശോധനകളിൽ 167 മയക്കുമരുന്ന് ഗുളികകളും 0.23 ഗ്രാം MDMA യും കഞ്ചാവും പിടികൂടി. മുൻ പോക്സോ കേസ് പ്രതി ഉൾപ്പെടെ അറസ്റ്റിലായി. കാരയ്ക്കാമണ്ഡപത്തിനു സമീപം […]

‘കുട്ടികളെ നോക്കാന്‍ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചു, മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരം’; ഭര്‍ത്താവിന്റെ വാദത്തെ എതിര്‍ത്ത് ജമാഅത്ത് കമ്മിറ്റി; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ വീണ്ടും വഴിത്തിരിവ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം മതനിയമപ്രകാരം തെറ്റല്ലെന്ന വാദത്തിനെതിരെ ജമാഅത്ത് കമ്മിറ്റി രംഗത്ത്. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ […]

‘അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചു’; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി. 17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നെങ്കിലും […]

51കാരിയെ ഭര്‍ത്താവ് കൊന്നത് കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച്; ഷോക്കടിപ്പിച്ചത് മരണം ഉറപ്പ് വരുത്തിയതിന് ശേഷമോ എന്ന് പോലീസ് പരിശോധിക്കും; സ്വത്ത് കൈക്കലാക്കാന്‍ 26കാരന്‍ നടത്തിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണം ത്രേസ്യപുരം സ്വദേശിനി ശാഖകുമാരിയുടെ(51) കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 51കാരിയെ 26 വയസ്സുള്ള ഭര്‍ത്താവ് അരുണ്‍ കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷോക്കടിപ്പിച്ചത് കൊലപാതകത്തിന് ശേഷമാണോ […]