play-sharp-fill

ആരോഗ്യം ഉറപ്പെന്ന് പറയുന്ന ആരോഗ്യമന്ത്രിക്ക് പോലും സര്‍ക്കാര്‍ ആശുപത്രികളെ വിശ്വാസമില്ല; മുഖ്യമന്ത്രി മുതല്‍ ആരോഗ്യ മന്ത്രി വരെ ചികിത്സയ്ക്കായി കൈപ്പറ്റിയത് ലക്ഷങ്ങള്‍; എംഎല്‍എമാരുടെ ചികിത്സക്ക് ചെലവാക്കിയത് കോടികള്‍; ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നമ്പര്‍ വണ്‍ എന്നു പറയുമ്പോഴും മന്ത്രിമാര്‍ക്ക് പ്രിയം സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രികള്‍; എം എൽ എ പണിയെന്നാൽ ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖജീവിതം എന്നാണോ? ആര് ആരോട് പറയാൻ?

ഏ. കെ. ശ്രീകുമാർ കോട്ടയം: ആരോഗ്യരംഗത്ത് കേരളത്തിന്റെ മികവ് ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിയിരുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്തിന് തന്നെ മാതൃകയായി എന്നകാര്യത്തിലും തര്‍ക്കമില്ല. സര്‍ക്കാര്‍ ആശുപത്രികളുടെയും സ്‌കൂളുകളുടെയും പരസ്യത്തില്‍ തട്ടി നടക്കാന്‍ വയ്യെങ്കിലും നമ്മുടെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യക്തിപരമായി ഇവിടുത്തെ സേവനങ്ങളോട് പത്യമില്ല. മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റിനായി ലക്ഷങ്ങളാണ് ഇവര്‍ എഴുതിയെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ എംഎല്‍എമാരോ മന്ത്രിമാരോ ചികിത്സ തേടിയിട്ടില്ലെന്ന് തേര്‍ഡ് ഐ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖയില്‍ നിന്നും വ്യക്തമാണ്. മന്ത്രിമാരുടെ ചികിത്സയുടെ ചിലവ് സംബന്ധിച്ചുള്ള വിവരം തേര്‍ഡ് ഐ […]