കോവിഡ് മാനദണ്ഡങ്ങള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമോ: തുറവൂര്‍ പ്രേംകുമാര്‍

സ്വന്തം ലേഖകൻ കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ മാത്രം കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്നും ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് മാത്രം ബാധകമാണോയെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി തുറവൂര്‍ പ്രേംകുമാര്‍ പറഞ്ഞു. കോട്ടയം ഗ്രൂപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറായിരത്തിലധികം ക്ഷേത്രജീവനക്കാരെയും പതിനായിരത്തോളം പെന്‍ഷന്‍കാരെയും ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങള്‍കൊണ്ട് വരുമാനം കുറയുന്നത് ബാധിക്കും. ഹൈന്ദവാചാരങ്ങള്‍ കാറ്റില്‍പറത്തി ക്ഷേത്രചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി എന്‍.എസ്. […]

ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നു ; യുവതി പ്രവേശനം അനുകൂലിക്കുന്നയാളെ തേടി സർക്കാർ

  സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന് പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്താൻ ആലോചനകൾ തുടങ്ങി. ഇപ്പോഴത്തെ പ്രസിഡന്റ് എ.പത്മകുമാറിന്റെയും ദേവസ്വ അംഗംമായ കെ.പി.ശങ്കരദാസിന്റെയും രണ്ട് വർഷത്തെ ഔദ്യോഗിക കാലാവധി നവംബർ 14 ന് അവസാനിക്കും.നവംബർ 17 ന് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പുതിയ നിയമനങ്ങൾ നടത്തണം. പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും മെമ്പർ സ്ഥാനം സി.പി.ഐക്കുമെന്നതാണ് ഇടതുമുന്നണിയിലെ ധാരണ. നിലവിലെ പ്രസിഡന്റിനും അംഗത്തിനും കാലാവധി നീട്ടിനൽകാൻ നിയമ തടസ്സമുണ്ട്. . കാലാവധി കഴിഞ്ഞ ശേഷം വീണ്ടും നിയമിക്കണമെങ്കിലും നിയമഭേദഗതി വേണ്ടിവരും. .മലബാർ ദേവസ്വം നിയമത്തിൽ […]