ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ് ; സിനിമയിലെ പതിനേഴ് മിനിറ്റോളം നീക്കം ചെയ്യാൻ സെൻസർ ബോർഡിന്റെ ഉത്തരവ്
സ്വന്തം ലേഖകൻ കൊച്ചി : പ്രണയദിനത്തിൽ റിലീസിന് ഒരുങ്ങിയിരുന്ന ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ പതിനേഴ് മിനിറ്റോളം വരുന്ന ഭാഗങ്ങൾ സിനിമയിൽ നിന്നും മാറ്റാൻ സെൻസർ ബോർഡിന്റെ ഉത്തരവ്. ഇതോടെ അൻവർ റഷീദ് മുംബൈയിലെ റിവ്യൂ സമിതിക്ക് മുൻപിൽ ചിത്രം എത്തിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് ചിത്രം സെൻസറിന് വിധേയമാകും. ഏഴു വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്രാൻസ്. താരദമ്പതികളായ ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് […]