‘ടൗട്ടേ’ ജാഗ്രതയില്‍ സംസ്ഥാനം; തിരുവനന്തപുരം തീരത്ത് അതിശക്തമായ കാറ്റ്; ന്യൂനമര്‍ദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി മാറും; ഉദ്ദേശിച്ചതിലും നേരത്തെ തീവ്രന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. സംസ്ഥാനത്ത് ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെങ്കിലും അതിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം പറയുന്നത്. എന്നാല്‍ ഇത് കടന്ന് പോവുന്ന തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ ലക്ഷദ്വീപ് ഭാഗത്ത് തന്നെയാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്. കേരള തീരം തൊടാന്‍ സാധ്യതയില്ലെങ്കിലും പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യും. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് ജില്ലാ ദുരന്ത നിവാരണ […]