നിരോധിച്ചിട്ടും പുലിവാല് വിടാതെ ടിക് ടോക്..! ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും നാൽവർ സംഘം കോട്ടയം കുമ്മനത്തെത്തി ; നാട്ടിൽ കറങ്ങി നടന്ന സംഘത്തെ നാട്ടുകാർ പൊലീസിന് കൈമാറി

തേർഡ് ഐ ബ്യൂറോ കോട്ടയം : നിരോധിച്ച് ആറുമാസം കഴിഞ്ഞിട്ടും പുലിവാലിലെ വിടാതെ ടിക് ടോക്.   ടിക് ടോക്കിലൂടെ പൂവിട്ട സൗഹൃദങ്ങളിൽ പ്രണയങ്ങളും മറ്റ് പല വഴിയിലൂടെയും പൂവിട്ടും കായ്ച്ചും കൊഴിയുകയാണ്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാണാൻ പാലക്കാട്ട് നിന്നും കാറിൽ കോട്ടയത്ത് എത്തിയ നാലംഗ സംഘമാണ് ഏറ്റവുമൊടുവിൽ ആപ്പിലായത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പാലക്കാട് രജിസ്‌ട്രേഷനുള്ള കാറിൽ നാലംഗ സംഘം കുമ്മനംപ്രദേശത്ത് പതിനാറുകാരിയായ പെൺകുട്ടിയുടെ പേരും വിലാസവും ചോദിച്ച് കറങ്ങി നടക്കുകയായിരുന്നു. ഒരു മണിക്കൂറോളം പ്രദേശത്ത് കറങ്ങിനടന്ന […]