ട്രെയിനിൽ പഴകിയ ഭക്ഷണം നൽകി ; യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ട്രെയിനിൽ നിന്നും പഴകിയ ഭക്ഷണം നൽകി. യാത്രക്കാരുടെ പരാതിയിൽ കരാറുകാരന് ഒരു ലക്ഷം രൂപ പിഴയും കാരണം കാണിക്കൽ നോട്ടീസും. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്. തേജസ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. മുംബൈ – അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരും പഴകിയ പ്രഭാതഭക്ഷണം നൽകിയെന്ന് പരാതി ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് ഈ ആഴ്ചയിലെ രണ്ടാമത്തെ പരാതിയാണിത്. ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് മാറ്റി നൽകാമെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ പഴകിയ ഭക്ഷണം […]

തേജസ്സ് എക്‌സ്പ്രസ്സ് വൈകിയോടി ; യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് 1.62 ലക്ഷം രൂപ

  സ്വന്തം ലേഖിക ലഖ്‌നൗ : തേജസ് എക്‌സ്പ്രസ് രണ്ടു മണിക്കൂർ വൈകിയോടിയതിന് യാത്രക്കാർക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. രണ്ട് മണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരു മണിക്കൂർ വൈകിയെത്തിയാൽ നൂറുരൂപവീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാൽ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐ.ആർ.സി.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ ട്രെയിൻ വൈകിയതിനെ തുടർന്ന് മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരംനൽകേണ്ടി വരുന്നത്. ഒക്ടോബർ 19ന് തേജസ് എക്‌സ്പ്രസ് രണ്ട് മണിക്കൂറിലധികം വൈകിയിരുന്നു. ലഖ്‌നൗവിൽ നിന്ന് […]