വധശിക്ഷ ഒന്നിന് ആരാച്ചാർക്ക് കൂലി ഇരുപതിനായിരം രൂപ ; തീഹാർ ജയിലിൽ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാർക്ക് വധശിക്ഷ ഒന്നിന് ഇരപതിനാരം രൂപയാണ് കൂലി. നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ 20ന് നടക്കാനിരിക്കേ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാർ പവൻ ജലാദിനെ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മീററ്റിൽ എത്തി തിഹാർ ജയിൽ അധികൃതർ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇത് നാലാം തവണയാണ് ആരാച്ചാരെ വധശിക്ഷ നടപ്പാക്കാൻ തിഹാർ ജയിൽ അധികൃതർ എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും മരണവാറന്റ് കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികൾ പുനപരിശോധനാ ഹർജിയും ദയാഹർജിയും നൽകിയതോടെയാണ് വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നത്. […]

ആരാച്ചാരെത്തി ; ഇനി തീഹാർ ജയിലിൽ ശിക്ഷ നടപ്പാക്കിയാൽ മതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആരാച്ചാരെത്തി, ഇനി ശിക്ഷ നടപ്പിലാക്കിയാൽ മതി. നിർഭയ വധക്കേസിൽ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ ജല്ലാദ്) ആണ് ജയിലിൽ ഔദ്യോഗികമായി ആരാച്ചാർ ജോലിയിൽ ജോയിൻ ചെയ്തത്. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പർ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാർക്ക് പ്രതിഫലം ലഭിക്കുക. നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നതിന് മൊത്തം 60,000 രൂപ പ്രതിഫലം നൽകുമെന്ന് സീനിയർ ജയിൽ ഓഫീസർ […]