അച്ഛനെ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് തലചായ്ക്കാൻ വീടും സ്ഥലവും നൽകി മക്കൾ ; വ്യത്യസ്തമായ പകരംവീട്ടൽ നടക്കുന്നത് തലയോലപ്പറമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം :അച്ഛനെ കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബത്തിന് തലചായ്ക്കാൻ വീടും സ്ഥലവും തിരികെ നൽകി മക്കൾ. വ്യത്യസ്തമായ പകരംവീട്ടൽ നടക്കുന്നത് കോട്ടയത്തെ തലയോളപ്പറമ്പിൽ. തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അനീഷിന്റെ കുടുംബത്തിനാണ് തലചായ്ക്കാൻ വീടും സ്ഥലവും മാത്യുവിന്റെ കുടുംബം നൽകുന്നത്. വീടിന്റേയും സ്ഥലത്തിന്റേയും രേഖകൾ അനീഷിന്റെ അച്ഛന് കൈമാറും. മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് അനീഷ്. മാത്യുവിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ അഞ്ച് സെന്റിലെ വീടും സ്ഥലവും മാത്യുവിന് അനീഷ് തീറെഴുതി കൊടുത്തു. ഇതിനെ […]